അഗളി: അട്ടപ്പാടിയില്‍ വനമേഖലയില്‍ പൊലീസ്,വനം, എക് സൈ സ് വകുപ്പുകള്‍ നടത്തിയ സംയുക്ത പരിശോധനയില്‍ 557 കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു.പുതൂര്‍ അരളിക്കോണം മലവാര ത്തിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്.സ്ഥലത്തുണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു.113 തടങ്ങളിലായാണ് കഞ്ചാവ് ചെടിക ള്‍ വളര്‍ന്ന് നിന്നിരുന്നത്.ഇന്ന് രാവിലെ പത്ത് മണിയോടെയായി രു ന്നു പരിശോധന.സംഭവത്തില്‍ വനംവകുപ്പ് കേസെടുത്തു. എക് സൈസും കേസെടുത്തിട്ടുണ്ട്.അരളിക്കോണം കോളനിയുടെ കിഴ ക്കുവശത്തെ അറഭാഗത്ത് വരഗയാര്‍ ചോലയുടെ ചരുവില്‍ വെച്ച് 157 കഞ്ചാവ് ചെടികള്‍ കണ്ടെത്തിയതിലാണ് എക്‌സൈസ് കേസെ ടുത്തത്.കഴിഞ്ഞ മാസം കുറുക്കത്തികല്ല് ഊരിന് സമീപം പതിനഞ്ച് ദിവസം പ്രായമുള്ള 341 കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചി രുന്നു.അഗളി ഡിെൈവസ്പി എന്‍.മുരളീധരന്‍,അട്ടപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സി.സുമേഷ്,പാലക്കാട് എക്‌സൈസ് സ്‌പെഷ്യ ല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.