കോട്ടോപ്പാടം: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ അലീന റെജി, പോസ്റ്റ് ഗ്രാജുവേറ്റ് ഡി.എന്‍.ബി പ്രവേശന പരീക്ഷയില്‍ 17-ാം റാങ്ക് നേടിയ ഡോ. പി.കെ.ശസ്‌ന എ ന്നിവരെ മാതൃവിദ്യാലയമായ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്‌കൂളിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. സ്‌നേഹാദരവും ഉപഹാര സമര്‍പ്പണവും എന്‍.ഷംസുദ്ദീന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന അധ്യക്ഷയായി.സ്‌കൂള്‍ മാനേജിങ്ങ് ട്രസ്റ്റ് ചെയര്‍മാന്‍ കല്ലടി അബൂ ബക്കര്‍,ഗ്രാമപഞ്ചായത്തംഗം കെ.ടി.അബ്ദുള്ള,പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി,പ്രിന്‍സിപ്പാള്‍ പി.ജയശ്രീ,ഹെഡ്മാസ്റ്റര്‍ പി.ശ്രീധ രന്‍,എം.പി.സാദിഖ്,എന്‍.ഹബീബ് റഹ്മാന്‍,ബാബു ആലായന്‍,എസ്. എന്‍.ദിവ്യ, പ്രോഗ്രാം കണ്‍വീനര്‍ എം.പി.ഷംജിത്ത് സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!