മണ്ണാര്‍ക്കാട്: സൈക്കിള്‍ യാത്ര ചെയ്യുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങ ള്‍ കര്‍ശനമായി പാലിക്കണമെന്നു മോട്ടോര്‍ വാഹന വകുപ്പ്. സൈ ക്കിള്‍ യാത്രികര്‍ കൂടുതലായി റോഡ് അപകടങ്ങള്‍ക്ക് ഇരയാകുന്ന തു ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് വകുപ്പ് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.സൈക്കിളില്‍ രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധയി ല്‍പ്പെടാതെ പോകുന്നത് അപകടങ്ങളുടെ ആക്കംകൂട്ടുന്നുണ്ടെന്നു വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇതു മുന്‍നിര്‍ത്തിയാണു സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കാനുള്ള തീരുമാനം. രാത്രി യാത്ര നടത്തു ന്നവര്‍ നിര്‍ബന്ധമായും സൈക്കിളില്‍ റിഫ്ളക്ടറുകള്‍ ഘടിപ്പിക്ക ണം. മധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. യാത്രികര്‍ ഹെല്‍മെറ്റ്, റിഫ്ളക്റ്റിവ് ജാക്കറ്റ് എന്നിവ നിര്‍ബന്ധമായും ധരിക്കണം. അമിത വേഗത്തില്‍ സൈക്കിള്‍ സവാരി നടത്തരുത്. സൈക്കിള്‍ പൂര്‍ണ മായി സുരക്ഷിതമാണെന്നും മറ്റു തകരാറുകള്‍ ഇല്ലെന്നും ഉറപ്പാ ക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചു.