തെങ്കര: നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ നിര്‍മാണത്തില്‍ നിന്നും തെങ്കര വാളക്കരയിലെ ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.പാതക്കായി ഏറ്റെടുക്കുന്ന ഭൂമി അടയാ ളപ്പെടുത്തുന്ന കല്ലിടല്‍ നടന്ന് വരികയാണ്.വാളക്കര പ്രദേശത്തിലൂ ടെ പാത കടന്ന് പോകുമ്പോള്‍ അമ്പതോളം വീടുകളാണ് നഷ്ടമാവു ക.രണ്ടാഴ്ച മുമ്പ് താമസം തുടങ്ങിയ വീട് അടക്കമുണ്ട് നഷ്ടമാകുന്നവ യില്‍.ഭൂമിയും വീടും നഷ്ടമാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരം സംബ ന്ധിച്ചും വ്യക്തമായ ധാരണ ലഭിക്കാത്തിനാലുള്ള ആശങ്കയും വലുതാണ്.
ജനവാസ മേഖലയുടെ തൊട്ടടുത്ത് വാസഗൃഹങ്ങള്‍ കുറഞ്ഞ സ്ഥല ത്തേക്ക് പാതയുടെ അലൈന്റ്‌മെന്റ് മാറ്റിയാല്‍ നിലവിലെ പ്രശ്‌ന ത്തിന് പരിഹാരമാകും.ജനപ്രതിനിധികള്‍,രാഷ്ട്രീയ പാര്‍ട്ടി നേതാ ക്കള്‍,പ്രശ്‌നബാധിത പ്രദേശത്തെ ജനങ്ങള്‍ എന്നിവരുടെ യോഗം വിളിച്ച് ചേര്‍ത്ത് ജനങ്ങളുടെ ആശങ്ക അകറ്റാന്‍ അധികൃതര്‍ നടപ ടിയെടുക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
വാളക്കരയില്‍ സര്‍വേ നടന്ന സ്ഥലങ്ങളില്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തി. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഹമ്മദ് അഷ്‌റഫ്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത, മുസ്ലിം ലീഗ് നേതാവ് മജീദ് തെങ്കര,ആറ്റക്കര ഹംസ,വട്ടോടി വേണു ഗോപാല്‍,ഹംസക്കുട്ടി,രാധാകൃഷ്ണന്‍,സുരേഷ് എന്നിവര്‍ സംബന്ധി ച്ചു.