അലനല്ലൂർ: ‘നേരറിവിന്റെ യുവത്വം’ എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് അലനല്ലൂർ മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘നേര്’ ലീ ഡേഴ്സ് ക്യാമ്പ് നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളന ത്തിൽ പറഞ്ഞു. അലനല്ലൂർ എൻ.കെ ഓഡിറ്റോറിയത്തിൽ വൈ കീട്ട് അഞ്ച് മണി മുതൽ നടക്കുന്ന ക്യാമ്പിൽ വിവിധ യൂണിറ്റുകളി ലെ ഭാരവാഹികൾ പങ്കെടുക്കും. മുസ് ലിം ലീഗ് സംസ്ഥാന സെക്ര ട്ടറി അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി റഷീദ് ആലായൻ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ, മലപ്പുറം ജില്ലാ പ്രസിഡൻ്റ് ഷരീഫ് കുറ്റൂർ, സക്കീർ മാരായമംഗലം തുടങ്ങിയവർ സംബന്ധിക്കും. വിദ്യാർത്ഥി, യുവജനങ്ങൾക്കിടയിൽ വ്യാപിച്ച് കൊണ്ടിരിക്കുന്ന മാരകമായ ലഹരി ഉപയോഗത്തിനെതിരെ ക്യാമ്പയിൻ നടത്താനും തീരുമാന ച്ചതായി യൂത്ത് ലീഗ് മേഖലാ പ്രസിഡൻ്റ് വി.ടി ഖാദർ കാട്ടുകുളം, ജനറൽ സെക്രട്ടറി ഷബീർ പാക്കത്ത്, മണ്ഡലം സെക്രട്ടറി ബുഷൈ ർ അരിയകുണ്ട്, സത്താർ കമാലി, പി.കെ മുഹമ്മദ് റിയാസ് എന്നി വർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!