അഗളി: യൂത്ത് കോണ്‍ഗ്രസ് അഗളി മണ്ഡലം കമ്മിറ്റിയുടെ നേ തൃത്വത്തില്‍ താവളത്ത് റോഡ് ഉപരോധിച്ചു.മണ്ണാര്‍ക്കാട് ചിന്ന ത്തടാകം റോഡില്‍ കുറവന്‍കണ്ടിയില്‍ ഒരു വശം റോഡ് ഇടിഞ്ഞ് കലുങ്ക് തകര്‍ന്നിട്ട് ഒരാഴ്ചക്കാലമായിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.അട്ടപ്പാടിയിലെ പ്രധാന പാതയായ മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡ് സമ്പൂര്‍ണ ടാറിങ് നടത്തിയിട്ട് 13 വര്‍ഷത്തിലേറെയായി.ആറ് വര്‍ഷം മുമ്പ് കിഫ്ബി ഏറ്റെടുത്തിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുട ങ്ങിയിട്ടില്ല.റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെ ന്നാവ ശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടന്നു.എംപിയും എംഎല്‍എ യുമു ള്‍പ്പടെ നേരിട്ട് സമരത്തിനിറങ്ങിയിട്ടും സര്‍ക്കാര്‍ അനങ്ങിയി ട്ടില്ലെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി.കോണ്‍ഗ്രസ് ബ്ലോക്ക് പ്രസി ഡന്റ് ഷിബു സിറിയക്ക് ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടിറ്റു വര്‍ഗീസ് അധ്യക്ഷനായി.നേതാക്കളായ എം.ആര്‍.സത്യന്‍, എസ്.അല്ലന്‍, കെ.ജെ.മാത്യു, സാബു.കെ. പി, ജോബി കുര്യക്കാട്ടില്‍, പി. എം.ഹനീഫ, സുനില്‍.ജി. പുത്തൂര്‍, സന്തോഷ് കുമാര്‍,യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ മണികണ്ഠന്‍ വണ്ണാന്തറ, സഫിന്‍ ഓട്ടുപാറ, ഷംനാസ് കോട്ടത്തറ തുടങ്ങിയവര്‍ സംസാരിച്ചു.