മണ്ണാര്‍ക്കാട്: ഓണക്കാലത്തെ പാല്‍വില്‍പ്പനയില്‍ മില്‍മയ്ക്ക് റെ ക്കോഡ് നേട്ടം.സെപ്റ്റംബര്‍ 4 മുതല്‍ 7 വരെയുള്ള നാല് ദിവസങ്ങളി ലായി തൊണ്ണൂറ്റിയഞ്ച് ലക്ഷത്തോളം (94,59,576 )ലിറ്റര്‍ പാക്കറ്റ് പാലാ ണ് വിറ്റത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.12 ശതമാനം വര്‍ധനവാ ണുള്ളത്. തിരുവോണ ദിവസം മാത്രം മുപ്പത്തിയഞ്ച് ലക്ഷത്തില ധികം (35,11,740) ലിറ്റര്‍ പാല്‍ വില്‍പ്പന നടന്നു.തൈര് വില്‍പ്പനയി ലും മില്‍മ നേട്ടമുണ്ടാക്കി. സെപ്റ്റംബര്‍ 4 മുതല്‍ക്കുള്ള നാലു ദിവ സങ്ങളിലായി പതിനൊന്നു ലക്ഷത്തിലധികം (11,30,545) കിലോ തൈരാണ് വിറ്റത്. തിരുവോണത്തിന് മാത്രം മൂന്നേമൂക്കാല്‍ ലക്ഷം (3,45,386) കിലോ തൈരും വിറ്റു.പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് ഈ നേട്ടം കൈവരിക്കാന്‍ കൂട്ടായ പരിശ്രമം നടത്തിയ മില്‍മ ഭരണ സമിതിയെ ക്ഷിരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അഭിനന്ദിച്ചു.