മണ്ണാര്‍ക്കാട്: ന്യൂനപക്ഷ മതവിഭാഗത്തിലെ വിധവകള്‍/വിവാഹ ബ ന്ധം വേര്‍പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്ക് ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസ ഹായം നല്‍കുന്നു. ശരിയായ ജനലുകള്‍/വാതിലുകള്‍/മേല്‍ക്കൂര/ഫ്ളോറിങ്/ഫിനിഷിങ്/പ്ലംബിങ്/സാനിറ്റേഷന്‍/ഇലക്ട്രിഫിക്കേഷന്‍ എന്നിവ ഇല്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടു ത്തുന്നതിനാണ് ധനസഹായം.
ഒരു വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 50,000 രൂപ നല്‍കും. ഇത് തി രിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം അല്ലെങ്കില്‍ പങ്കാളി യുടെ പേരുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണം 1200 ചതുരശ്ര അടി കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദാ യകയായിരിക്കണം. ബി.പി.എല്‍. കുടുംബത്തിന് മുന്‍ഗണന. അ പേക്ഷകര്‍ക്കോ അവരുടെ മക്കള്‍ക്കോ ശാരീരിക മാനസിക വെ ല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവര്‍ക്കും മുന്‍ഗണന നല്‍കും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുടെ വിധവകള്‍ ,സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷ ഫോറം മുഖേനെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ 2022-23 സാമ്പത്തിക വര്‍ഷത്തെ ക രം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വീടിന്റെ അറ്റകുറ്റപ്പണിക്കും വീടിന്റെ വിസ്തീര്‍ണം 1200 ചതുരശ്ര അടി കുറവാണെന്നുള്ള അധികാരിയുടെ സാക്ഷ്യപത്രം, മറ്റു സമാ ന ഏജന്‍സികളില്‍ നിന്ന് ഭവന പുനരുദ്ധാരണത്തിനും 10 വര്‍ഷ ത്തിനുള്ളില്‍ ഭവനനിര്‍മ്മാണത്തിനും അനുകൂലം ലഭിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അനുബന്ധ രേഖകള്‍ സഹിതം കല ക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കല ക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷ സെക്ഷന്‍, ജില്ലാ കലക്ടറേറ്റ് എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തിരമോ അയക്കാം. അവസാന തീ യതി സെപ്റ്റംബര്‍ 20.