കോട്ടോപ്പാടം:സര്‍ക്കാര്‍ ജോലി തേടുന്ന കോട്ടോപ്പാടം പഞ്ചായത്ത് പരിധിയിലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്കായി കോട്ടോ പ്പാടം ഗേറ്റ്‌സ് നടത്തി വരുന്ന സൗജന്യ പി.എസ്.സി പരിശീലന പരി പാടിയുടെ ഭാഗമായി ‘മത്സരപരീക്ഷകള്‍ക്ക് എങ്ങനെ തയ്യാറെടു ക്കാം ‘ എന്ന വിഷയത്തില്‍ സെമിനാറും ഒന്നാം ബാച്ചിലെ മെഗാ ടെസ്റ്റ് വിജയികള്‍ക്കുള്ള അനുമോദനവും നാളെ കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും.രാവിലെ 10 ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.ഗേറ്റ്‌സ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് അധ്യക്ഷനാകും.സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ.അബൂബക്കര്‍ വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ സമ്മാനിക്കും.പ്രമുഖ കരിയര്‍ വിദഗ്ധന്‍ മജീദ് തുവ്വ ക്കാട് സെമിനാറിന് നേതൃത്വം നല്‍കും.ജനപ്രതിനിധികളും വിദ്യാ ഭ്യാസ സാമൂഹ്യ മേഖലകളിലെ പ്രമുഖരും സംബന്ധിക്കും. പി. എസ്.സി വണ്‍ ടൈം രജിസ്‌ട്രേഷന്‍, മത്സര പരീക്ഷകളുടെ തയ്യാ റെടുപ്പിനായി ദിനേനയുള്ള ഓണ്‍ലൈന്‍ കോച്ചിങ്ങ്,പ്രതിദിന ടെസ്റ്റുകള്‍,അവധി ദിവസങ്ങളില്‍ നേരിട്ടുള്ള പരിശീലനം, മാസാ ന്ത്യത്തില്‍ കരിയര്‍ വിദഗ്ധരുടെ മോട്ടിവേഷന്‍ ക്ലാസുകള്‍,ദ്വൈമാസ മാതൃകാ പരീക്ഷകള്‍, വിജയികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ആറ്മാസക്കാലത്തെ സൗജന്യ പരിശീലന കാലയളവില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!