അലനല്ലൂര്‍ : എടത്തനാട്ടുകര കൈരളി പ്രദേശത്തെ നിര്‍ധന രോഗി യെ സഹായിക്കുന്നതിനായി ചങ്ങാതിക്കൂട്ടം വാട്സ് ആപ്പ് ഗ്രൂപ്പ് നാട്ടുകൂട്ടം പോത്ത്പൂട്ട് കമ്മിറ്റി സമാഹരിച്ച 112000 രൂപ ചികിത്സാ സമിതിക്ക് കൈമാറി.ഹസംപ്പ കീടത്ത്,അബ്ബാസ് കൊടുവള്ളി, സാ ലു പൂളക്കല്‍,കുഞ്ഞാനി കാഞ്ഞിരത്തില്‍,സമീര്‍ കൂരിക്കാടന്, മമ്മദ് പാലക്കാഴി,മണി കൂപ്പയില്‍,സെയ്താലി പാതാരി,നാസര്‍ കീട ത്ത് എന്നിവര്‍ ഫണ്ട് കൈമാറല്‍ ചടങ്ങില്‍ സംബന്ധിച്ചു. ഫാരിസ് തയ്യില്‍,യൂസഫ് പുല്ലിക്കുന്നന്‍,അബ്ദുല്‍ ജലാല്‍ തയ്യില്‍, അനില്‍ കുമാര്‍ അക്കംപൊതുവായില് എന്നിവരാണ് ചികിത്സാ സമിതി അംഗങ്ങള്‍.രോഗിയുടെ അതീവ ശോചനീയമായ വീടിന്റെ അറ്റ കുറ്റപണികള്‍ അടിയന്തിരമായി നടത്താനും തീരുമാനിച്ചു.