മണ്ണാര്‍ക്കാട്: അംഗീകൃത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നിന്നും വിദൂര വിദ്യാഭ്യാസത്തിലൂടെയും ഓണ്‍ലൈന്‍ രീതിയിലൂടെയും നേടുന്ന ബിരുദത്തെ സാധാരണ ബിരുദം പോലെ പരിഗണിക്കണമെ ന്നു യുജിസി നിര്‍ദേശം.കോവിഡിന് ശേഷം വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് തുടങ്ങിയതോടെയാണ് മുന്‍ തീരുമാനം തിരുത്താന്‍ യുജിസി തയാ റായത്.2022ലെ യുജിസി റെഗുലേഷന് പ്രകാരമാണ് പുതിയ തീരുമാ നം.നേരത്തെ ഒരേ സമയം രണ്ട് ബിരുദം നേടാന്‍ യുജിസി വിദ്യാര് ത്ഥികള്‍ക്ക് അനുമതി നല്‍കിയിരുന്നു.വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് കോളേജുകളിലായി പ്രവേശനം നേടാമെന്നും യുജിസി വ്യക്തമാ ക്കിയിരുന്നു.