അലനല്ലൂര്‍: എടത്തനാട്ടുകര മൂച്ചിക്കല്‍ ജിഎല്‍പി സ്‌കൂളില്‍ അധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുവന്ദനം -2022 സംഘടിപ്പി ച്ചു.സ്‌കളിലെ പൂര്‍വ്വ അധ്യാപകര്‍,സ്‌കൂളിന് സമീപത്തെ റിട്ടയേര്‍ഡ് അധ്യാപകര്‍ എന്നിങ്ങനെ 17 ഗുരുശ്രേഷ്ഠന്‍മാരെ മൊമെന്റോ നല്‍ കി ആദരിച്ചു.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് എം.ജിനേഷ് അധ്യക്ഷനായി. പ്രധാന അധ്യാപകന്‍ നാരായണന്‍,എസ്എംസി ചെയര്‍മാന്‍ പി.പ്രജീ ഷ്,അധ്യാപകരായ സി.ജമീല,എന്‍.അലി അക്ബര്‍,കെ.രമാദേവി ,പി.ജിഷ,എ.നുസൈബ,സി.പി വഹീദ എന്നിവര്‍ സംസാരിച്ചു. ഇ. പ്രിയങ്ക,ടി.പി മുഫീദ,കെ.ഷീബ,ടി.വി മണിയമ്മ,എംപിടിഎ പ്രസി ഡന്റ് കെ ഫസ്ബിയ,പിടിഎ അംഗങ്ങളായ എ.സമീന,വിഎസ് മഞ്ജു ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.വിവിധ കാരണങ്ങളാല്‍ ഗുരുവന്ദനത്തിലേക്ക് എത്താന്‍ കഴിയാതിരുന്ന അധ്യാപകരെ വീടുകളെത്തി ആദരിക്കുകയും ചെയ്തിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!