പാലക്കാട് : ഓണാഘോഷത്തിന്റെ ആഹ്ലാദം സമൂഹത്തെ ഒന്നി പ്പിക്കുമെന്നും മൈത്രിയും സമത്വവുമാണ് ഓണത്തിന്റെ സന്ദേശ മെന്നും തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.ഡി.ടി.പി.സി. ഓണാഘോഷ പരിപാടികളുടെ സമാപന സമ്മേളനം പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.മാനുഷരെല്ലാം ഒന്നു പോലെ എന്ന സങ്കല്‍പ്പം മനോഹരമാണ്.അതു കൊണ്ടാണ് അത് ഇന്നും നിലനില്‍ക്കുന്നത്. മനുഷ്യരെ ഒന്നിപ്പിക്കുന്ന രീതിയി ല്‍ ആഘോഷങ്ങള്‍ പ്രധാനമാണ്. ആഘോഷങ്ങള്‍ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാവരുതെന്നും മന്ത്രി പറഞ്ഞു.കെ.ഡി. പ്രസേനന്‍ എം.എല്‍.എ. അധ്യക്ഷനായി. ഡി.ടി.പി.സി. സെകട്ടറി സില്‍ബര്‍ട്ട് ജോര്‍ജ്ജ്, എ.ഡി.എം. കെ. മണികണ്ഠന്‍, ജനറല്‍ കണ്‍ വീനര്‍ ടി.ആര്‍. അജയന്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!