മുട്ടികുളങ്ങര: കെ.എ.പി ബറ്റാലിയൻ ക്യാമ്പിൽ മൂന്നുദിവസം നീണ്ടുനിന്ന അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ കായിക കായിക മേളയ്ക്ക് കൊടിയിറങ്ങി. വാശിയേറിയ പോരാട്ടം കാഴ്ചവെച്ച മത്സരത്തിൽ കഴിഞ്ഞവർഷത്തെ ചാമ്പ്യൻമാരായ പാലക്കാടിനെ ഒരു പോയിന്റിനു പിന്നിലാക്കി 80 പോയിന്റോടെ കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂൾ മേളയിൽ ചാമ്പ്യന്മാരായി. 79 പോയിന്റോടെ പാലക്കാട് ടെക്നിക്കൽ ഹൈസ്കൂൾ രണ്ടാം സ്ഥാനവും 47 പോയിന്റോടെ കാവാലം ടെക്നിക്കൽ ഹൈ സ്കൂൾ മൂന്നാം സ്ഥാനവും സ്വന്തമാക്കി.സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 15 പോയിന്റോടെ പാലക്കാട് ടെക്നിക്കൽ ഹൈസ്കൂ ളിലെ ആർ ദർശൻ, കാവാലം ടെക്നിക്കൽ ഹൈസ്കൂളിലെ കെ.എസ് വിഷ്ണു എന്നിവർ ജേതാക്കളായി. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈ സ്കൂളിലെ കെ.എസ് ഫിദ ജഹാൻ 15 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മാനന്തവാടി ടെക്നിക്കൽ ഹൈസ്കൂ ളിലെ അഭിഷേക് പി.സുരേഷ്, ജൂനിയർ പെൺകുട്ടികളുടെ വിഭാഗ ത്തിൽ ചെമ്പുകാവ് ടെക്നിക്കൽ ഹൈസ്കൂളിൽ എ.എം അന്ന റോസ്, സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കുളത്തൂപ്പുഴ ടെക്നിക്കൽ ഹൈസ്കൂളിലെ ടി.വിശാഖ് എന്നിവർ ജേതാക്കളായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!