മുട്ടിക്കുളങ്ങര: കായിക താരങ്ങൾക്ക് പി.എസ്‌.സി പരീക്ഷകളിൽ ഒരു ശതമാനം സംവരണം നൽകാൻ സർക്കാറിന് പദ്ധതിയെന്നും ജില്ലയിൽ പട്ടിക ജാതി-പട്ടികവർഗ്ഗ വിഭാഗത്തിനായി ഒരു സ്പോർട്സ് സ്‌കൂൾ ആരംഭിക്കുമെന്നും പട്ടികജാതി- പട്ടികവർഗ -പിന്നാക്കക്ഷേമ -നിയമ-സാംസ്ക്കാരിക – പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ പറഞ്ഞു. മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പ് മൈതാനിയിൽ 37-മത് ടെക്നിക്കൽ ഹൈസ്‌കൂൾ കായികമേളയുടെ സമാപന സമ്മേളനവും വിജയികൾക്കുള്ള ട്രോഫി വിതരണവും നിർവ്വഹിച്ചു സംസാരിക്കു കയായിരുന്നു അദ്ദേഹം. അന്തർ ദേശീയതലത്തിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് സർക്കാർ ജോലിക്കൊപ്പം സാമ്പത്തിക സഹായവും നൽകുമെന്നും മന്ത്രി പറഞ്ഞു. പാഠ്യേതര വിഷയങ്ങൾക്കും സാങ്കേ തിക വിദ്യാഭ്യാസ വകുപ്പ് വലിയ പ്രാധാന്യമാണ് സർക്കാർ സഹാ യത്തോടെ നൽകുന്നത്. കായികരംഗത്തിന്റെ വളർച്ചക്കൊപ്പം കായികതാരങ്ങൾ ശ്രദ്ധിക്കപ്പെടാനും ഇത് സഹായിക്കുന്നു.
കുട്ടികളിൽ അവരുടെ കഴിവും ശേഷിയും വളർത്തി കായിക രംഗത്തിലൂടെ മികച്ച ജീവിതവും തൊഴിലും സാധ്യമാക്കുകയാണ് ഇത്തരം മേളകളുടെ ലക്ഷ്യം.കായികരംഗ ത്തിന്റെ വളർച്ചയ്ക്കും താരങ്ങളുടെ സംരക്ഷണത്തിനും വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. കിഫ്ബി വഴി വിവിധ ജില്ലകളിൽ 14 സ്റ്റേഡിയങ്ങൾ, പഞ്ചായത്ത്, മുൻസിപ്പൽ തലത്തിൽ 44 സ്റ്റേഡിയങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് തുടക്കമായി. മെഡിക്കൽ കോളേജിലെ സ്റ്റേഡിയം വിപുലീകരിക്കും.ജില്ലയിൽ 40 ഫുട്ബോൾ ഗ്രൗണ്ട്, 24 സിന്തറ്റിക്ക് ട്രാക്ക്,24 സ്വിമ്മിങ് പൂൾ എന്നിവയാണ് യാഥാർഥ്യമാവുന്നത്. സ്പോർട്സ് രംഗത്ത് മികച്ച സാഹചര്യങ്ങളും പരിശീലനവും കായികതാരങ്ങൾക്ക് തൊഴിലും ഉറപ്പാക്കുന്നതാണ് സർക്കാർ നയമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി അധ്യക്ഷയായി. സാങ്കേതിക വകുപ്പ് ഡയറക്ടർ കെ.പി ഇന്ദിരാദേവി, ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ പ്രതിനിധി എ. പ്രഭാകരൻ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പി രാധ രമണി, മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാജലക്ഷ്മി, പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ജാഫർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിൻ ഡയറക്ടർ കെ. എം. ശശികുമാർ, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം എം.രാമചന്ദ്രൻ, പാലക്കാട് ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് കായികമേള ജനറൽ കൺവീനറുമായ ബിജു ജോൺസൺ എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!