തച്ചമ്പാറ:ദേശീയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധറാലി നടത്തി .ചിറക്കല്‍പ്പടിയില്‍ നിന്നും ആരംഭിച്ച റാലി കാഞ്ഞിരം സെന്റ റില്‍ അവസാനിച്ചു. തുടര്‍ന്ന് കാഞ്ഞിരം സെന്ററില്‍ നടന്ന പൊതു സമ്മേളനത്തില്‍ സമരസമിതി ചെയര്‍മാന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്പി.മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു.വിവിധ രാഷ്ട്രീയ മത സാമൂഹിക രംഗത്തെ പ്രമുഖരായ കളത്തില്‍ അബ്ദുല്ല, എന്‍. എന്‍.കൃഷ്ണദാസ്, ഡോ.പി.സരിന്‍ ഐ.എ.എ.എസ്, ജോസ് ബേബി, കെ.പി മൊയ്തു, മുരുകദാസ്,കാപ്പില്‍ സൈതലവി, അഡ്വ.ജോസ് ജോസഫ്,ഫാദര്‍ ജോര്‍ജ് തെരുവന്‍കുന്നേല്‍,എം.ടി ജോസഫ്, മോഹന്‍ ഐസക്,അഡ്വ.കെ.ടി തോമസ്,കെ.വി.സി മേനോന്‍, സി.കെ സിദ്ധീഖ് മുസ്ലിയാര്‍,ഇബ്രാഹിം സഖാഫി ഉമ്മര്‍ മാസ്റ്റര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചുഒ.പി.ഷെരീഫ്,പടുവില്‍ മുഹമ്മദാലി, സി.ടി അലി, ചെറുട്ടി മുഹമ്മദ്, ലിലീപ്കുമാര്‍,ജോയ്‌ജോസഫ്പി. ചിന്നക്കുട്ടന്‍, പി.എം സലാഹുദ്ധീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു .സി.അച്യുതന്‍ സ്വാഗതവുംടി.അബൂബക്കര്‍ ബാവിക്ക നന്ദിയും പറഞ്ഞു. ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലിക്ക് പ്രദീപ് മാസ്റ്റര്‍, ഹുസൈന്‍ വളവുളളി, മുസ്തഫ താഴത്തേതില്‍, ലിറാര്‍, സുനീര്‍ പാണക്കാടന്‍, നിസാര്‍ മുഹമ്മദ്, ആബിദ് പൊന്നേത്ത്, സി.പി കാഞ്ഞിരപ്പുഴ, നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.