പാലക്കാട്: ഓണത്തോടനുബന്ധിച്ച് അതിര്‍ത്തി കടന്നെത്തുന്ന പാലിന്റെ ഗുണമേന്മ അറിയുന്നതിന് മീനാക്ഷിപുരം, വാളയാര്‍ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന തുടങ്ങിയ സാഹചര്യത്തില്‍ ആദ്യ ദിനം 74 വാഹനങ്ങളിലായി എത്തിയ 6.22 ലക്ഷം ലിറ്റര്‍ പാല്‍ പരിശോധിച്ചു. ചെക് പോസ്റ്റില്‍ 143 സാമ്പിളുകളുടെയും ജില്ലാ ലാബില്‍ 11 ബ്രാന്‍ഡ് മാര്‍ക്കറ്റ് സാമ്പിളുകളുടെയും പരിശോധന നടത്തിയതായി ക്ഷീരവികസന വകുപ്പ് അധികൃതര്‍ അറിയിച്ചു. പാലക്കാട് സിവില്‍ സ്റ്റേഷനില്‍ ക്ഷീര വികസന വകുപ്പിന്റെ ഗുണമേന്മ പരിശോധന ലാബില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും പ്രവ ര്‍ത്തനമാരംഭിച്ചു. സെപ്റ്റംബര്‍ ഏഴു വരെ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. പാലിന്റെ ഗുണനിലവാരത്തില്‍ സംശയം തോന്നിയാല്‍ പൊതുജനങ്ങള്‍ക്ക് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്താം. വിവിധയിനം പാലുത്പന്നങ്ങളുടെ പരിശോധനയും നടത്തുന്നുണ്ട്. പരിശോധന സൗജന്യമാണ്.