കേരളശ്ശേരി:പോഷണ്‍ അഭിയാന്‍-പോഷണ്‍ മാ 2022 പഞ്ചായത്ത് തല ഉദ്ഘാടനം കേരളശ്ശേരി ഏഴാം വാര്‍ഡിലെ പൊറ്റയില്‍പ്പടി അംഗന്‍വാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ഷീബ സുനില്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെബിന്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു.വനിതാ-ശിശു വകുപ്പ് ജില്ലാതല ഐ.സി.ഡി .എസ്. സെല്ലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അഭിയാന്‍ പദ്ധതി യില്‍ ആറു വയസില്‍ താഴെയുള്ള കുട്ടികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍, പാലൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ പോഷണ നിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യം. പഞ്ചായത്തില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കാവശ്യമായ പോഷകാഹാരം ഉറപ്പുവരുത്തുമെന്നും അധികൃതര്‍ പറഞ്ഞു. ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ വിജയകുമാര്‍, വാര്‍ഡ് അംഗം പി.സി. രാഹുല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. രമ, ബ്ലോക്ക് മെമ്പര്‍ ബി. നന്ദിനി, അംഗന്‍വാടി പ്രവര്‍ത്തകര്‍, അമ്മമാര്‍, കുട്ടികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!