മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇതുവരെ ആകെ 46,16,038 ഒന്ന്, ര ണ്ട്, മൂന്ന് ഡോസ് വാക്സിനുകള്‍ നല്‍കിയതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ 86.6 ശതമാനം പേര് ജില്ലയില്‍ ഇരു ഡോസ് വാക്സിനുകളും സ്വീകരിച്ചു. 11.1 ശതമാനം പേര്‍ക്ക് ബൂസ്റ്റ ര്‍ ഡോസ് വാക്സിനും ലഭ്യമായി. 18 വയസിന് മുകളിലുള്ളവരില്‍ 83.5 ശതമാനം (14,28,165) പേര്‍ക്കും രണ്ടാം ഡോസ് വാക്സിനും 70, 345 പേര്‍ക്ക് മൂന്നാം ഡോസും ലഭ്യമായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഒന്ന്, രണ്ട്, മൂന്ന് ഡോസ് വാക്സിനുകള്‍ സ്വീകരിച്ചവരില്‍ 39,26,000 പേര് കോവിഷില്‍ഡും 5,86,646 പേര് കൊവാക്സിനും 2864 പേര് സ്പുട്നിക് വി യും 1,00,389 പേര് കോര്ബിവാക്സിനും 139 പേര് കോവോവാക്സിനുമാണ് സ്വീകരിച്ചത്.
12 -14 വരെ പ്രായപരിധിയിലുള്ളരില്‍ 64,553 പേര് ഒന്നാം ഡോസും 35,922 രണ്ടാം ഡോസും കുത്തിവെപ്പെടുത്തു. 15 -17 വരെ പ്രായപരി ധിയിലുള്ളരില് 1,19,789 പേര് ഒന്നാം ഡോസും 90,499 പേര് ഒന്ന്, രണ്ട് ഡോസുകളും സ്വീകരിച്ചു. 18-59 വരെ പ്രായ പരിധിയിലുള്ള 17,11, 320 പേരാണ് ജില്ലയില്‍ ഉള്ളത്. ഇതില്‍ 96 ശതമാനം (16,35,649), പേര് ഒന്നാം ഡോസും 83.5 ശതമാനം (14,28,165) പേര് ഒന്ന്, രണ്ട് ഡോസു കളും 70,345 പേര് മൂന്നാം സ്വീകരിച്ചു. 60 ന് മുകളില്‍ പ്രായമുള്ള 102 ശതമാനം (4,39,946) പേര് ഒന്നാം ഡോസും 93.5 ശതമാനം (4,02,989) പേര് ഒന്ന്, രണ്ട് ഡോസുകളും 30.5 ശതമാനം (1,31,503) പേര് മൂന്നാം ഡോസും വാക്സിനുകള്‍ സ്വീകരിച്ചിട്ടുണ്ട്.