മണ്ണാര്‍ക്കാട്: സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ കേരളത്തി ന്റെ ജനകീയ ഫുട്‌ബോളിന്റെ മുഖമുദ്രയാണെന്ന് വി.കെ ശ്രീകണ്ഠ ന്‍ എംപി പറഞ്ഞു.സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓരോ ഗ്രാമ പഞ്ചായ ത്തിലും ഗ്രൗണ്ട് നിര്‍മിക്കാന്‍ സെവന്‍സ് ഫുട്‌ബോള്‍ അസോസി യേഷന്റെ സഹായത്തോടെ മുന്‍കൈ എടുക്കുമെന്നും എം.പി കൂ ട്ടിച്ചേര്‍ത്തു.

അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി അധ്യ ക്ഷനായി.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ജില്ലയില്‍ നിന്നും എംഎസ്പി ഫുട്‌ബോള്‍ ടീമിലേക്ക് തെരഞ്ഞെ ടുക്കപ്പെട്ട മുഹമ്മദ് ഫാരീസിനെ നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉപഹാരം നല്‍കി ആദരിച്ചു.അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം ലെനിന്‍ തൃശ്ശൂര്‍ മുഖ്യപ്രഭാഷണം നടത്തി.ബൈലോ ഭേദഗതി സംസ്ഥാന ജനറല്‍ സെക്രട്ടറി സൂപ്പര്‍ അഷ്‌റഫ് ബാവ അവതരിപ്പിച്ചു.ട്രഷറര്‍ കെടി ഹംസ,സീനിയര്‍ വൈസ് പ്രസിഡന്റ് ഹബീബ് മാസ്റ്റര്‍,വൈസ് പ്രസിഡന്റുമാരായ അഡ്വ.ഷമീം പക്‌സ്വാന്‍,റോയല്‍ മുസ്തഫ,കെ.ജി ശശി തൃശ്ശൂര്‍, യൂസഫ് കാളികാവ്,വാഹിദ് കുപ്പൂത്ത്,പി.കൃഷ്ണന്‍കുട്ടി,നസീര്‍ എടത്തനാട്ടുകര എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികള്‍: മുഹമ്മദ് ചെറൂട്ടി (പ്രസിഡന്റ്),ഫിറോസ് എടത്തനാട്ടുകര,ഫാരീസ് മദീന,ഷൗക്കത്ത് പാലോളി (വൈസ് പ്രസിഡന്റ്),വാഹീദ് കുപ്പൂത്ത് (സെക്രട്ടറി),നസീര്‍ എടത്തനാട്ടുക ര,ഫിറോസ് ബാബു മണ്ണാര്‍ക്കാട് (ജോയിന്റ് സെക്രട്ടറി), പി.കൃഷ്ണ ന്‍കുട്ടി (ട്രഷറര്‍)

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!