പാലക്കാട്: ഓണത്തോടനുബന്ധിച്ച് ക്ഷീര കര്‍ഷക ക്ഷേമനിധി അംഗങ്ങളായ കര്‍ഷകര്‍ക്കുള്ള ‘ഓണം മധുരം’ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം കാഴ്ചപ്പറമ്പ് ക്ഷീര സംഘത്തില്‍ സംസ്ഥാന ക്ഷീര കര്‍ഷക ബോര്‍ഡ് അംഗവും മില്‍മ ചെയര്‍മാനുമായ കെ.എസ്. മണി നിര്‍വഹിച്ചു.ജില്ലയില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പാല്‍ അളന്ന് 20,000 ത്തോളം ക്ഷീര കര്‍ഷകര്‍ക്ക് 250 രൂപ വീതം 50 ലക്ഷം രൂപയാണ് പദ്ധതിയിലൂടെ വിതരണം ചെയ്തത്. അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍. ബിന്ദു, കുഴല്‍മന്ദം ക്ഷീരവികസന ഓഫീസര്‍ എം.ജി. ശ്രീലത, കാഴ്ചപ്പറമ്പ് സംഘം സെക്രട്ടറി എ. വിനോദ് കുമാര്‍, ബ്ലോക്കിലെ സംഘം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ക്ഷീരകര്‍ ഷകര്‍ എന്നിവര്‍ പങ്കെടുത്തു.