അലനല്ലൂര്‍:എ.എം.എല്‍.പി.സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പി ച്ചു.പൂക്കള മത്സരം,വടം വലി,നാരങ്ങാ സ്പൂണ്‍ എന്നീ മത്സരങ്ങള്‍ നടന്നു.എല്ലാ ക്ലാസുകളിലും മാവേലിയെത്തിയത് കൗതുകമായി .കുട്ടികള്‍ക്കൊപ്പം ഓണപ്പാട്ടുകള്‍ പാടി മാവേലി ഓണാശംസകളും നേര്‍ന്നു.വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായി.പ്രധാനാദ്ധ്യാ പകന്‍ കെ.എ. സുദര്‍ശനകുമാര്‍,ട്രസ്റ്റ് സെക്രട്ടറി പി.മുസ്തഫ,കീടത്ത് അബ്ദു,കെ.സുരേഷ് കുമാര്‍,കെ.തങ്കച്ചന്‍,പി.ടി.എ ഭാരവാഹികളായ ടി.ഷംസുദ്ദീന്‍,ടി.കെ.മന്‍സൂര്‍,ദിവ്യ രാധാകൃഷ്ണന്‍ മമ്മദ് കാഞ്ഞിര ന്‍,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!