പാലക്കാട്: സംസ്ഥാന ടൂറിസം വകുപ്പിന്റെയും പാലക്കാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ സെ പ്റ്റംബര്‍ ആറ് മുതല്‍ 10 വരെ രാപ്പാടി പ്രധാന വേദിയാക്കി ആറു വേദികളിലായി ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. മലമ്പുഴ ഉദ്യാനം, പോത്തുണ്ടി ഉദ്യാനം, വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക്, കാഞ്ഞിരപ്പുഴ ഉദ്യാനം, ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍ സ് പാര്‍ക്ക് എന്നിവിടങ്ങളിലായി വൈവിധ്യമാര്‍ന്ന കലാപരിപാടി കളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാന വേദിയായ രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ ആറിന് വൈകീട്ട് 5.30 ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഓണാഘോഷ പരിപാടി കളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ. അധ്യക്ഷനാവും. വി.കെ. ശ്രീകണ്ഠന്‍ എം.പി. മുഖ്യാതിഥിയാകും.
എം.എല്‍.എമാരായ എ. പ്രഭാകരന്‍, കെ. ബാബു, അഡ്വ. എന്‍. ഷംസുദ്ദീന്‍, മുഹമ്മദ് മുഹ്‌സിന്‍, അഡ്വ. കെ. ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, നഗരസഭ ചെയര്‍പേഴ്‌സ ണ്‍ പ്രിയ അജയന്‍, പത്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി, പത്മശ്രീ രാമചന്ദ്ര പുലവര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വ നാഥ്, ഡി.ടി.പി.സി. നിര്‍വാഹക സമിതി അംഗങ്ങളായ മുണ്ടൂര്‍ സേതുമാധവന്‍, വി.കെ. ചന്ദ്രന്‍ വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അനില്‍കുമാര്‍, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. സില്‍ബര്‍ട്ട് ജോസ് എന്നിവര്‍ പങ്കെടുക്കും. സമാപന സമ്മേളനം സെപ്റ്റംബര്‍ ഒന്‍പതിന് രാപ്പാടിയില്‍ നടക്കും.

ദീപാലങ്കാര പ്രഭയില്‍ ഉദ്യാനങ്ങള്‍

ഓണാഘോഷങ്ങളുടെ ഭാഗമായി മലമ്പുഴ, പോത്തുണ്ടി, കാഞ്ഞിരപ്പുഴ ഉദ്യാനങ്ങളില്‍ പ്രത്യേക ദീപാലങ്കാരം ഉണ്ടായിരിക്കും. ആഘോഷം നടക്കുന്ന ദിവസങ്ങളില്‍ വൈകീട്ട് ആറു മുതല്‍ രാത്രി 12 വരെയാണ് ദീപങ്ങള്‍ തെളിയിക്കുക.

ഓണാഘോഷം: വിവിധ കേന്ദ്രങ്ങളിലെ കലാപരിപാടികള്‍

വേദി: രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം

സെപ്റ്റംബര്‍ ആറ്

വൈകിട്ട് 5.00: അത്താലൂര്‍ ശിവദാസും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം.

വൈകിട്ട് 5.30: ഉദ്ഘാടന സമ്മേളനം

വൈകിട്ട് 6.30: കൊച്ചിന്‍ കൈരളി കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന ഗാനമേള ആന്‍ഡ് സൂപ്പര്‍ മെഗാഷോ.

സെപ്റ്റംബര്‍ ഏഴ്

വൈകിട്ട് 6.00: അര്‍ജുന്‍ എസ്. കുളത്തിങ്കല്‍ അവതരിപ്പിക്കുന്ന ഭരതനാട്യം.

വൈകിട്ട് 7.00: അനിത ഷെയ്ഖ് ലൈവ് (ബാന്‍ഡ്) അവതരിപ്പിക്കുന്ന സൂഫി ഗസല്‍, ചലചിത്ര ഗാനങ്ങള്‍.

കവി പി.ടി. നരേന്ദ്രമേനോന്‍, സംഗീതജ്ഞ സുകുമാരി നരേന്ദ്ര മേനോന്‍ എന്നിവര്‍ അതിഥികളാകും.

സെപ്റ്റംബര്‍ എട്ട്

വൈകിട്ട് 5.30: മണ്ണൂര്‍ ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന പൊറാട്ടുകളി.

വൈകിട്ട് 6.00: പത്മശ്രീ രാമചന്ദ്രപുലവരും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത്.

വൈകിട്ട് 7.00: ബീറ്റ്‌സ് ആന്‍ഡ് ട്യൂണ്‍സ് അവതരിപ്പിക്കുന്ന സുവര്‍ണ ഗീതങ്ങള്‍.

കലാമണ്ഡലം വാസുദേവന്‍ അതിഥിയാവും.

സെപ്റ്റംബര്‍ ഒമ്പത്

വൈകിട്ട് 5:30: മഠത്തില്‍ ഭാസ്‌കരനും സംഘവും അവതരിപ്പിക്കുന്ന കണ്യാര്‍കളി.

വൈകിട്ട് 6.00: സമാപന സമ്മേളനം

വൈകിട്ട് 7.00: പാലക്കാട് സ്വരലയ അവതരിപ്പിക്കുന്ന ശ്രാവണ സംഗീതം-ഗാനമേള.

വേദി: മലമ്പുഴ ഉദ്യാനം

സെപ്റ്റംബര്‍ ആറ്

വൈകിട്ട് 4.30: കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം നടത്തുന്ന ഓട്ടന്‍തുള്ളല്‍.

വൈകിട്ട് 5.00: എന്‍.ഡബ്ല്യൂ. ക്രിയേഷന്‍സ് നടത്തുന്ന മെഗാ ഷോ.

സെപ്റ്റംബര്‍ ഏഴ്

വൈകിട്ട് 4.30: സാംരഗി ഓര്‍ക്കസ്ട്രയുടെ ഗാനമേള.

വൈകിട്ട് 6.30: വിശ്വനാഥ പുലവരും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത്.

സെപ്റ്റംബര്‍ എട്ട്

വൈകിട്ട് 4.30: കൈരളി കളരി സംഘം അവതരിപ്പിക്കുന്ന കളരിപ്പയറ്റ്.

വൈകിട്ട് 5.00: തിരുവനന്തപുരം ഈറ്റില്ലം അവതരിപ്പിക്കുന്ന മലയാളം മെറ്റല്‍ ബാന്‍ഡ്.

സെപ്റ്റംബര്‍ ഒമ്പത്

വൈകിട്ട് 4:30: ബേബീസ് കലാസമിതി അവതരിപ്പിക്കുന്ന കണ്യാര്‍കളി.

വൈകിട്ട് 5.00: സപ്തസ്വരം ഓര്‍ക്കസ്ട്രയുടെ സൂപ്പര്‍ മെലഡീസ്

സെപ്റ്റംബര്‍ 10

വൈകിട്ട് 4.30: സമാപന സമ്മേളനം ഉദ്ഘാടനം എ. പ്രഭാകരന്‍ എം.എല്‍.എ.

വൈകിട്ട് 5.00: ഭാരത് ഭവന്റെ സംഘാടനത്തില്‍ ജമ്മു-കശ്മീര്‍, ഹരിയാന, മണിപ്പൂര്‍, രാജസ്ഥാന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ കലാസംഘങ്ങള്‍ അവതരിപ്പിക്കുന്ന ഇന്ത്യന്‍ വസന്തോത്സവം.

വേദി: പോത്തുണ്ടി ഉദ്യാനം

സെപ്റ്റംബര്‍ 7

വൈകിട്ട് 4.30: ജനാര്‍ദ്ദനന്‍ പുതുശ്ശേരിയും സംഘവും അവതരിപ്പിക്കുന്ന ഗ്രാമചന്തം.

വൈകിട്ട് 6.00: ഗൗരി ക്രിയേഷന്‍സിന്റെ നൃത്തോത്സവം.

സെപ്റ്റംബര്‍ 8

വൈകിട്ട് 4.30: പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാട്ടുകൂട്ടം.

വൈകിട്ട് 6.00: പാലക്കാട് മെഹഫില്‍ അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യ.

വേദി: വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക്

സെപ്റ്റംബര്‍ 7

വൈകിട്ട് 5.30: അട്ടപ്പാടി ആസാദി കലാ സംഘം അവതരിപ്പിക്കുന്ന ഗോത്ര സംഗീതവും നൃത്തവും.

വൈകിട്ട് 6:30: സുനിത നെടുങ്ങാടിയും സംഘവും അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യ.

വേദി: കാഞ്ഞിരപ്പുഴ ഉദ്യാനം

സെപ്റ്റംബര്‍ എട്ട്

വൈകിട്ട് 5.00: മണ്ണാര്‍ക്കാട് തുടിതാളം കലാസമതി അവതരിപ്പിക്കുന്ന നാടന്‍പാട്ട്.

സെപ്റ്റംബര്‍ ഒമ്പത്

വൈകിട്ട് 5.00: പാലക്കാട് എസ്.എം. വര്‍മ ഈവന്റ്‌സ് കമ്പനി അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍ നൈറ്റ്.

സെപ്റ്റംബര്‍ 10

വൈകിട്ട് 5.00: പാലക്കാട് എസ്.എല്‍.എസ്. ലൈവ് മീഡിയ അവതരിപ്പിക്കുന്ന ഡി.ജെ. ആന്‍ഡ് വാട്ടര്‍ ഡ്രം.

വേദി: ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക്

സെപ്റ്റംബര്‍ 7

വൈകീട്ട് 6.00: മണ്ണാര്‍ക്കാട് ഒറ്റ നാടന്‍ കലാ പഠനഗവേഷണ കേന്ദ്രം അവതരിപ്പിക്കുന്ന നാടന്‍പാട്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!