കല്ലടിക്കോട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് കാല്‍ നടയാത്രക്കാരായ അമ്മയ്ക്കും മകള്‍ക്കും പരിക്കേറ്റു. കല്ല ടിക്കോട് മേലേ മഠം വാളക്കോട് വീട്ടില്‍ ഷഹനാസ് (34),മകള്‍ മാജിത (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്.വ്യാഴാഴ്ച രാവിലെ 11.30 മണിയോടെ ടി.ബി പൊലീസ് സ്റ്റേഷന് സമീപം യുപി സ്‌കൂളില്‍ നിന്നും വരുന്ന തിനിടെയായിരുന്നു അപകടം.സ്‌കൂളില്‍ സ്‌കോളര്‍ഷിപ്പ് ആവശ്യ ത്തിന് പോയി മടങ്ങുകയായിരുന്നു ഇരുവരും.ദേശീയപാത മുറിച്ച് കടക്കുകയായിരുന്ന ഇവരെ മുണ്ടൂര്‍ ഭാഗത്ത് നിന്നും വരികയായിരു ന്ന ബൈക്ക് ഇടിയ്ക്കുകയായിരുന്നു.റോഡില്‍ തലയടിച്ച് വീണ ഇ രുവര്‍ക്കും സാരമായി പരിക്കേറ്റു.ഓടിക്കൂടിയ നാട്ടുകാരും പൊലീ സും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!