മണ്ണാര്‍ക്കാട്: നഗരത്തില്‍ വ്യാപക മോഷണം.പൂട്ടിയിട്ട വീട് കുത്തി തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു.മൊബൈല്‍ കടയില്‍ നി ന്നും എട്ടോളം മൊബൈലുകള്‍ മോഷണം പോയി.മൂന്നോളം വ്യാ പാര സ്ഥാപനങ്ങളില്‍ കവര്‍ച്ചാ ശ്രമവും അരങ്ങേറി.പെരിമ്പടാരി കല്ലടി അബ്ദുഹാജിയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണവും പണവും അപഹരിച്ചത്.നാല്‍പ്പത് പവനോളം സ്വര്‍ണവും അമ്പതിനായിരം രൂപയും നഷ്ടമായതായാണ് അബ്ദു ഹാജി പറയുന്നത്.
രാത്രി വീട്ടില്‍ ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്. വീട്ടു കാര്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. രാ വിലെ തിരികെയെത്തി നോക്കിയപ്പോള്‍ വാതിലിന് മുന്നില്‍ മരക്ക ഷ്ണം കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വി വരം അറിയുന്നത്.വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് കള്ളന്‍ അകത്ത് കടന്നിരിക്കുന്നത്.മുറികളിലെ സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു.തുടര്‍ന്ന് പൊലീസില്‍ വിവരമറിയി ക്കുകായിരുന്നു.മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി.എ കൃഷ്ണദാസ്, സ്റ്റേ ഷന്‍ ഹൗസ് ഓഫീസര്‍ പ്രവീണ്‍കുമാര്‍,എസ് ഐ എം സുനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ടൗണിലെ മൊബൈല്‍ പാര്‍ക്കില്‍ നിന്നാണ് എട്ട് മൊബൈലുകള്‍ മോഷ്ടിച്ചത്.പ്രിന്‍സ് സ്റ്റോര്‍,സൂപ്പര്‍ ട്രേഡേഴ്‌സ്,കുന്തിപ്പുഴയിലെ ബാറ്ററി ഷോപ്പ് എന്നിവടങ്ങളഇല്‍ ഷട്ടര്‍ തകര്‍ത്ത് അകത്ത് കട ന്നെങ്കിലും കാര്യമായ മോഷണം നടന്നിട്ടില്ലെന്നാണ് വിവരം. കവ ര്‍ച്ച നടന്ന വ്യാപാര സ്ഥാപനങ്ങളില്‍ ഏകോപന സമിതി ഭാരവാ ഹികളായ ബാസിത്ത് മുസ്‌ലിം,രമേഷ് പൂര്‍ണ്ണിമ,ഡേവിസണ്‍,ഷമീര്‍ യൂണിയന്‍,കൃഷ്ണദാസ്,മൊബൈല്‍ ഫോണ്‍ അസോസിയേഷന്‍ മണ്ണാര്‍ക്കാട് പ്രസിഡന്റ് ജുനൈദ്,സെക്രട്ടറി ഫാരിസ് എന്നിവര്‍ സന്ദര്‍ശിച്ചു.സമീപ കാലത്തെ ഏറ്റവും വലിയ കവര്‍ച്ചയാണ് നഗ രത്തില്‍ ഇന്ന് അരങ്ങേറിയത്.മണ്ണാര്‍ക്കാട് പൊലീസ് അന്വേഷണം തുടങ്ങി.