മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ ഡുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക യോടൊപ്പം കെട്ടിവയ്ക്കേണ്ട തുക വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തര വായി. മുനിസിപ്പാലിറ്റിയില്‍ 4000 രൂപയും (നിലവില്‍ 2000 രൂപ), കോര്‍പ്പറേഷനില്‍ 5000 രൂപയും (നിലവില്‍ 3000 രൂപ) ആണ് വര്‍ ദ്ധിപ്പിച്ചത്. പട്ടികജാതി/ പട്ടികവര്‍ഗക്കാര്‍ക്കുള്ള നിക്ഷേപം നിര്‍ ദിഷ്ട തുകയുടെ പകുതിയാണ്. മുനിസിപ്പാലിറ്റി കോര്‍പ്പറേഷനു കളില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് മുതല്‍ ഇത് ബാധ കമായിരിക്കും. കേരള മുനിസിപ്പാലിറ്റി നിയമത്തിലെ പ്രസക്ത ചട്ടത്തിന് ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ തുക വര്‍ദ്ധിപ്പിച്ചത്. പഞ്ചായത്ത് രാജ് നിയമത്തില്‍ സമാന ഭേദഗതി വരുത്തി ഗ്രാമ പഞ്ചായത്തിന് 2000 രൂപ, ബ്ലോക്ക് പഞ്ചായത്തിന് 4000 രൂപ, ജില്ലാ പഞ്ചായത്തിന് 5000 രൂപ എന്നിങ്ങനെ നിക്ഷേപം വര്‍ദ്ധിപ്പിച്ചിരുന്നു.