കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന പാതയി ലെ വളവിന് സമീപം കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മയു ടെ നേതൃത്വത്തില്‍ സുരക്ഷാ കണ്ണാടി സ്ഥാപിച്ചു.പെട്രോള്‍ പമ്പിന് മുന്‍വശതത്ത് കയറ്റത്തോടു കൂടിയ റോഡിലെ കൊടും വളവില്‍ അപകടസാധ്യത തിരിച്ചറിഞ്ഞാണ് കണ്ണാടി സ്ഥാപിച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡന്റ് ആര്‍എം ലത്തീഫ് അധ്യക്ഷനായി.കല്ലടി അബൂബക്കര്‍ മുഖ്യാതിഥിയായി.എഎംഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാപിക ആമി നക്കുട്ടി,ഇര്‍ഷാദ് മാസ്റ്റര്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ്, കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് മുസ്തഫ,സെക്രട്ടറി ഉസ്മാന്‍, ജലീല്‍ അക്കര,ഹമീദ് മാസ്റ്റര്‍,സി.പി രാമചന്ദ്രന്‍,അനീസ് ആര്യമ്പാ വ്,ഹമീദ് അമ്പാഴക്കോട്,കൊടുവാളിപ്പുറം മുഹമ്മദാലി, ഒ.നാസര്‍, സി.പി ദിനു,സി പി വിപിന്‍,എന്‍.പി അബ്ദു,ഷമീര്‍ കാഞ്ഞിരംകുന്ന്, മെമ്പര്‍ റഷീദ,ആശാവര്‍ക്കര്‍ ശരീഫ,സി.പി ഷൈജു തുടങ്ങിയവര്‍ സംബന്ധിച്ചു.കൂട്ടായ്മ ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റകത്ത് സ്വാഗത വും ട്രഷറര്‍ സി.പി രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!