മണ്ണാര്‍ക്കാട്: ഓണക്കാലത്ത് വിപണി വില പരിശോധിക്കുന്നതി ന്റെ ഭാഗമായി മണ്ണാര്‍ക്കാട് താലൂക്കില്‍ സിവില്‍ സപ്ലൈസ്,ഫുഡ് ആന്‍ഡ് സേഫ്റ്റി എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.വില വിവര പട്ടിക പ്രദര്‍ശി പ്പിക്കാനും ഗുണമേന്‍മയുള്ള ഭക്ഷ്യ സാധനങ്ങള്‍ വിതരണം നടത്താ നും ഇരു വകുപ്പുകളും കട ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി.താലൂക്ക് സപ്ലൈ ഓഫീസര്‍ ഷാജഹാന്‍ തയ്യില്‍,റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാ രായ മാണിക്കന്‍,കെ.വി തങ്കച്ചന്‍,മുജീബ് റഹ്മാന്‍,ഫുഡ് സോഫ്റ്റി ഓഫീസര്‍മാരായ നന്ദകിഷോര്‍,ശ്രീമ,ഹിഷാം,ഡ്രൈവര്‍ അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
.