എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളില്‍ സാമൂഹ്യ ക്ലബ്ബിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ആണവ പരീക്ഷണ വിരു ദ്ധദിനത്തോടെനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അലി മഠത്തൊടി ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് വി.ശിഹാബ് അധ്യക്ഷനായി.പ്രധാനാധ്യാപകന്‍ സി ടി മുരളീധരന്‍. പിടിഎ വൈസ് പ്രസിഡണ്ട് റസാഖ് മംഗലത്ത് പിടിഎ അംഗങ്ങളായ പി. അഹമ്മദ് സുബൈര്‍,പി പി ഉമ്മര്‍ എസ് എം സി അംഗം നാസര്‍ കാപ്പുങ്ങല്‍ , പി.മിഥ്‌ലാജ്, അധ്യാപകരായ സി.മുഹമ്മദാലി, ഷാഹിന സലീം, ഹബീബ, ഫായിക്ക്‌റോഷന്‍ , ബേബി സെല്‍വ, സാഹിദ് സഫര്‍ , മാഷിത,റാഷിദ ബിന്‍ത്ത് അബ്ബാ സ്, നബീല്‍ നാസര്‍, ഹാത്തിം ഹംദാന്‍ എന്നിവര്‍ സംബന്ധിച്ചു.