മണ്ണാര്‍ക്കാട്:മത ഭൗതിക പഠനത്തോടൊപ്പം റോബോട്ടുകളുടെ രൂപ കല്‍പ്പന,നിര്‍മ്മാണം,കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍,സെന്‍സറിങ് ഫീ ഡ് ബാക്ക്,ഇന്‍ഫര്‍മേഷന്‍ പ്രോസസിങ് എന്നീ രംഗങ്ങളില്‍ വിദ്യാര്‍ ഥിനികളെ പ്രാവീണ്യമുളളവരാക്കുക എന്ന ലക്ഷ്യത്തോടെ എസ്. കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുളള കോട്ടോ പ്പാടം എം.ഐ.സി വിമന്‍സ് അക്കാദമിയിലാണ് ശാസ്ത്ര സാങ്കേ തിക രംഗത്തെ നൂതന പഠനത്തിന് സൗകര്യമൊരുക്കിയിരിക്കു ന്നത്. എം.ഐ.സി ക്യാമ്പസ് വിദ്യാര്‍ഥിനികള്‍ക്ക് പുറമെ മറ്റു സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും റോബോട്ടിക്‌സ് കോഴ്‌സ് പഠിക്കാനുളള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റിയുടെ മഹ്ദിയ്യ ബിരുദത്തോടൊ പ്പമാണ് കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്, റോബോട്ടിക് ഓപ്പറേഷന്‍, റോ ബോട്ടിക് എഞ്ചിനീയറിങ്, മെക്കാനിക്കല്‍, റോബോട്ടിക് ടെ ക്‌നീഷ്യന്‍സ്, സോഫ്റ്റ് വെയര്‍ ഡവലപ്പര്‍, ഇലക്ട്രോ മെക്കാനി ക്കല്‍ ടെക്‌നീഷ്യന്‍സ് തുടങ്ങിയ സാങ്കേതിക വിദ്യാഭ്യാസമാണ് നല്‍കുന്നത്.സൗഉദി അറേബ്യയിലെ ദമാം ആസ്ഥാനമായി പ്രവ ര്‍ത്തിക്കുന്ന നെക്‌സ് ജെന്‍ റോബോട്ടിക്‌സ് ട്രൈനിങ് സെന്റുമായി സഹകരിച്ചാണ് കോഴ്‌സ് നടത്തുന്നത്.കോഴ്‌സിന്റെ ഉദ്ഘാടനം നാളെ ഉച്ചക്ക് ശേഷം 2.30ന് എം.പി അബ്ദുസ്സമദ് സമദാനി എം.പി നിര്‍വ്വഹിക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി സിഹാബ് തങ്ങള്‍ അധ്യക്ഷത വഹി ക്കും. ഇകണോമിക് ഗ്രോത്ത് സൊസൈറ്റി ഓഫ് ഇന്ത്യാ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് നേടിയ യു.എ.ഇ വ്യവസായി നാസര്‍ പെരിങ്ങത്തൂരിനെ ചടങ്ങില്‍ ആദരിക്കും. ദാറുല്‍ ഹുദാ യൂണി വേഴ്‌സിറ്റി വൈസ് ചാന്‍സ്ലര്‍ ഡോ.ബഹാഉദ്ദീന്‍ നദ്വി മുഖ്യാഥി തിയായിരിക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍, ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെളളായിക്കോട്, അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, നെക്‌സ് ജെന്‍ എം.ഡി മുഹമ്മദ് ഹനീഫ് (ദമാം), അന്‍വര്‍ മുഹ്യദ്ദീന്‍ ഹുദവി ആലുവ തുടങ്ങിയവര്‍ സംബന്ധിക്കും.
റോബോട്ടിക്‌സ് ടെക്‌നോളജിയെ പരിചയപ്പെടുത്തുന്നതിനായി ഒന്നിന് രാവിലെ 11 മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ റോ ബോട്ടിക്‌സ് എക്‌സിബിഷന്‍ ഉണ്ടായിരിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ വിമന്‍സ് അക്കാദമി വര്‍ക്കിങ് സെക്രട്ടറി ഹബീബ് ഫൈസി കോട്ടോപ്പാടം, ട്രഷറര്‍ വി.കെ അബൂബക്കര്‍, ചെയര്‍മാന്‍ ടി.അബ്ദുല്‍ ജബ്ബാര്‍, ടി.കെ ഇബ്രാഹീം ഹാജി, നാസര്‍ ഫൈസി എന്നിവര്‍ അറിയിച്ചു.