അലനല്ലൂര്‍: പാലക്കാട് അഹല്യ ആയൂര്‍വേദ മെഡിക്കല്‍ കോളേജ് ആശുപത്രി,എം.വി.എസ്.എസ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.ഡോ.വി.എസ്. പാര്‍വ്വതി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കെ.എം കൃഷ്ണന് വൈദ്യര് അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായ ത്തംഗം മണികണ്ഠന്,പി.പി.യക്കുട്ടി,സുരേഷ് കുമാര്‍,പി. സുകുമാര ന്,എം.അതുല്‍ എന്നിവര്‍ സംസാരിച്ചു.നേത്ര പരിശോധന,സൗജന്യ മരുന്ന് വിതരണം എന്നിവ നടന്നു.കെ.എം.ശങ്കരന് സ്വാഗതവും, പി.പി.സജിലേഷ് നന്ദിയും പറഞ്ഞു.