പാലക്കാട് : ജല്‍ശക്തി അഭിയാന്‍,ക്യാച്ച് ദി റെയിന്‍ കാമ്പയനിന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി കേന്ദ്രസംഘമെത്തി.ഓഗസ്റ്റ് 29,30 തിയതികളിലായാണ് സന്ദര്‍ശനം നടത്തുന്നത്.കലക്ടറേറ്റ് കോ ണ്‍ഫ്രന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു.
ജലശക്തി അഭിയാന്‍ കാമ്പയിനുമായി ബന്ധപ്പെട്ട വിവിധ വകുപ്പു കള്‍ നടപ്പിലാക്കിയതും നടപ്പിലാക്കുന്നതുമായ പദ്ധതികള്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.ആര്‍ട്ട്‌സ് കെ പുരുഷോത്തം അവതരിപ്പി ച്ചു.തിരഞ്ഞെടുക്കപ്പെട്ട പ്രധാനപ്പെട്ട പദ്ധതികള്‍ കേന്ദ്ര ഭക്ഷ്യ പൊ തുവിതരണ വകുപ്പ് ഡയറക്ടറും കേന്ദ്ര നോഡല്‍ ഓഫീസറുമായ വിവേക് ശുക്ല ഐ എസ് എസ്, സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍ പൂനെയിലെ ശാസ്ത്രജ്ഞനായ കേശവ് ബോഗാ ഡെ എന്നിവര്‍ നേരിട്ട് വിലയിരുത്തി.വിവിധ വകുപ്പുകള്‍ ഏറ്റെടു ത്ത് നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് തൊഴി ലുറപ്പ് ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ പി സി ബാലഗോപാല്‍, മണ്ണ് സംരക്ഷണ വകുപ്പ് ഓഫീസര്‍ താര മനോഹരന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എം എന്‍ കൃഷ്ണന്‍, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഡോ. കെ വാസുദേവന്‍ പിള്ള എന്നിവര്‍ വിശദീകരിച്ചു.
ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അധ്യക്ഷത വഹിച്ചു. ജലസംര ക്ഷണ പ്രവര്‍ത്തനങ്ങള്‍ ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജില്ല കലക്ടര്‍ പറഞ്ഞു.കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം നാളെയും തുടരും.ഒറ്റപ്പാലം സബ് കലക്ടര്‍ ഡി.ധര്‍മ്മലശ്രീ സംഘത്തെ അനു ഗമിക്കുന്നുണ്ട്.രണ്ടാം ദിന അവലോകനം കലക്ടറേറ്റ് കോണ്‍ഫറ ന്‍സ് ഹാളില്‍ നാളെ രാവിലെ 11.30ന് ചേരും.ഇന്ന് ചേര്‍ന്ന യോഗ ത്തില്‍ ഭൂജല വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ബി മുരളീധരന്‍, ജലസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട വ കുപ്പുകളിലെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വകുപ്പു കളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.