മണ്ണാര്‍ക്കാട്: പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ മാത്രം ക്രൂശിക്കുന്ന സര്‍ക്കാര്‍ നിലപാട് ഉടന്‍ അവസാനിപ്പിക്കണ മെന്ന് ഏകോപന സമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ അവരുടെ ഉല്‍പ ന്നങ്ങളില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക്ക് കവറുകളില്‍ പായ്ക്ക് ചെയ്ത് ഇറ ക്കുന്നതിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാറുകള്‍ ചെറുകിട വ്യാപാരികളുടെ കടകളില്‍ നിന്ന് ഏതെങ്കിലും ഒരു സാ ധനം പിടിച്ചെടുത്ത് വലിയ തുക പിഴയിടുന്നു. നിരോധിത ഉല്‍പ്പന്ന ങ്ങള്‍ ഏതാണ് എന്ന് ഉദ്യോഗസ്ഥന്‍ മാര്‍ക്ക് പോലും അറിയാത്ത അവസ്ഥയാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനികള്‍ ക്കെതിരെ സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിക്കാത്തതും ഇരട്ടത്താപ്പാണ്. പല സാധനങ്ങളും പാക്ക് ചെയ്തു കൊടുക്കാന്‍ ബദല്‍ സംവിധാനമല്ലാത്തതും വ്യാപാരികള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാ ക്കുന്നു.ശരിയായ പൊതുജന ബോധവല്‍ക്കരണം നടത്താതെ ഓണ ക്കാലത്ത് വ്യാപാരികളെ മാത്രം ബലിയാടാക്കുന്ന നടപടികളുമായി മുന്നോട്ട് പോകുന്ന ഉദ്യോഗസ്ഥര്‍ ആരുടെയൊക്കെയോ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും കമ്മിറ്റി ആരോപിച്ചു . ഇനിയും ഈ വി ഷയത്തില്‍ വ്യാപാരികളെ ദ്രോഹിച്ചാല്‍ തദ്ദേശ സ്വയംഭരണ സ്ഥാ പനങ്ങള്‍ക്ക് മുന്നില്‍ ശക്തമായ സമരപരിപാടികളമായി ഏകോപന സമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി രംഗത്ത് വരുമെ ന്ന് നിയോജക ഭാരവാഹികളായ രമേഷ് പൂര്‍ണ്ണിമ, ഷമീം കരുവള്ളി, മുഫീന ഏനു എന്നിവര്‍ അറിയിച്ചു.