അലനല്ലൂർ: കാൽപന്ത് പ്രേമികൾക്ക് ഉറക്കമില്ലാ രാവുകൾ സമ്മാനിച്ച്എടത്തനാട്ടുകര ചലഞ്ചേഴ്സ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മേളക്ക് ഇന്ന് തുടക്കമാകും. ജീവകാരുണ്യ പ്രവർത്തന രംഗത്ത് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന ചലഞ്ചേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഏഴാമത്തെ അഖിലേന്ത്യ ടൂർണമെൻറാണിത്. 24 ടീമുകൾ എടത്തനാട്ടുകരയുടെ കളി ഭൂമിയിൽ രാജകീയ കിരീടത്തിനായി മാറ്റുരക്കും. ടൂർണമെന്റിന്റെ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ പാറോക്കോട്ടിൽ അധ്യക്ഷത വഹിക്കും. ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടാൽ ചലച്ചിത്ര താരങ്ങളായ വിഷ്ണു ഉണ്ണികൃഷ്ണൻ, വിപിൻ ജോർജ്ജ് എന്നിവരുമെത്തും. ഉദ്ഘാടനത്തിനു മുന്നോടിയായി മിന്നലേ നസീർ, പ്രദീപ് ബാബു, ഷഫീഖ്, ബിൻസി, ഷബ്ന മറിയം എന്നിവർ നയിക്കുന്ന ഗാനമേളയും അരങ്ങേറും. ഉദ്ഘാടന മത്സരത്തിൽ ഫിറ്റ് വൽ കോഴിക്കോട് എഫ്.സി പാണ്ടിക്കാടുമായി ഏറ്റുമുട്ടും.