കുമരംപുത്തൂര്‍ : മണ്ണാര്‍ക്കാട് മേഖലാ വിദ്യാരംഗം എല്‍.പി. തല സര്‍ഗോത്സവം വട്ടമ്പലം ജി.എല്‍.പി.സ്‌കൂളില്‍ നടന്നു. കഥ, കവിത, ചിത്രരചന, അഭിനയം എന്നീ ഇനങ്ങളിലായി 24 വിദ്യാലയങ്ങളില്‍ നിന്ന് 183 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീ സര്‍ അനില്‍കുമാര്‍ ഒ.ജി. ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് രമേഷ് നാവായത്ത് അധ്യക്ഷനായി. കവിത എസ്.കെ. ജി.എന്‍ . ഹരിദാസ് സി.ടി. ഉണ്ണികൃഷ്ണന്‍, പി.രമേശന്‍ മാസ്റ്റര്‍ കുഞ്ഞിക്കണ്ണന്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ചുസുധീര്‍ കുമാര്‍. പി.കെ, പ്രമാനന്ദന്‍ കെ.എം കവിത.എസ്.കെ,ജുവൈരിയത്ത്.കെ വിനോദ് ചെത്തല്ലൂര്‍ എന്നിവര്‍ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി.സമാപന സമ്മേളനം കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഹംസ കെ.പി. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം രുഗ്മിണി കെ. അധ്യക്ഷയായി. ശില്‍പ ശാലയില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് പഞ്ചായത്ത് വൈ സ് പ്രസിഡന്റ് ഉഷ പി ഉപഹാരങ്ങള്‍ നല്‍കി. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.കെ.രാജേന്ദ്രന്‍ മുഖ്യാഥിതിയായി. വിദ്യാരംഗം ജില്ലാ കണ്‍വീ നര്‍ പി.ഒ. കേശവന്‍, നോവലിസ്റ്റ് ഫിറോസ് ഖാന്‍ പുത്തനങ്ങാടി, ആലീസ്. ടി.കെ, ഏലിയാസ് ഇ.വി, ശ്രീലത. പി.ടി, ധനലക്ഷ്മി കെ.വി എന്നിവര്‍ സംസാരിച്ചു.