കോട്ടോപ്പാടം: യുഎസ്എസ് പഠനം എളുപ്പമാക്കുന്നതിനായി കുട്ടി കള്‍ക്ക് ഹൈ ടെക്ക് പിന്തുണയുമായി ഒരു കൂട്ടം അദ്ധ്യാപകര്‍ കുട്ടി കളിലെ മെബൈല്‍ ഉപയോഗത്തിലെ താല്‍പര്യത്തെ പഠനത്തില്‍ കൂടി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തിരുവിഴാംകുന്ന് സിപിഎയുപി അധ്യാപകന്‍ ഹാരിസ് കോലോത്തെടി രൂപകല്‍പന ചെയ്ത മെബൈല്‍ ആപ്ലിക്കേഷന്റെ ലോഞ്ചിങ്ങ് സി പി എ യു പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് പാലക്കാട് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ: രാജേന്ദ്രന്‍ നിര്‍വഹിച്ചു. പ്രധാനാദ്ധ്യാപകന്‍ ജയപ്രകാശ് മാനേജര്‍ സി പി ഷിഹാബുദ്ധീന്‍, ഗീതാ കൊങ്കുടിയില്‍ സലിനി ടി അബ്ദുള്‍ കരീം പി കെ എന്നിവര്‍ സംസാരിച്ചു.ഓരോ ദിവസവും യൂ എസ് എസ് പരീക്ഷയില്‍ വരാവുന്ന ചോദ്യങ്ങള്‍ ആപ്പില്‍ വരിക യും കുട്ടികള്‍ക്ക് സ്വയം അറ്റന്‍ഡ് ചെയ്ത് മാര്‍ക്കും കൃത്യമായ ഉത്തര ങ്ങളും അറിയാവുന്ന രീതിയിലാണ് ആപ്പിന്റെ പ്രവര്‍ത്തനം സി പി എ യു പി സ്‌ക്കൂളിലെ അധ്യാപകരായ ശ്രീവത്സന്‍ ടി എസ് ഷിഹാ ബുദ്ധീന്‍ നാലകത്ത്, അഴിഞ്ഞില്ലം എ യൂ പി സ്‌ക്കൂളിലെ അധ്യാപ കന്‍ ജയേഷ് തടയില്‍ തുടങ്ങി ഒട്ടേറേ അദ്ധ്യാപകര്‍ ഈ ആപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്.യൂഎസ്എസ് എക്‌സാം(USS Exam) എന്ന് പ്ലേ സ്റ്റോറില്‍ സേര്‍ച്ച് ചെയ്ത് ഈ സൗജന്യ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം