അഗളി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷോളയൂര്‍ ഗ്രാമ പഞ്ചായ ത്ത് ഓഫീസ് ഉപരോധിച്ചു.തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിന ങ്ങള്‍ വെട്ടിക്കുറച്ചതിനും ലൈഫ് പദ്ധതിയില്‍ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതില്‍ ഗ്രാമസഭകള്‍ക്കുള്ള അധികാരം കവര്‍ന്നെടു ത്ത സര്‍ക്കാര്‍ നടപടിക്കുമെതിരെയായിരുന്നു പ്രതിഷേധം.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷിബു സിറിയക്ക് ഷിബു സിറിയക്ക് ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് ഷോളയൂര്‍ മണ്ഡലം പ്രസി ഡന്റ് മണികണ്ഠന്‍ വണ്ണാന്തറ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ഷോളയൂര്‍ മണ്ഡലം പ്രസിഡന്റ് എം. കനകരാജ്, നേതാക്കളായ എം.സി.ഗാന്ധി, എം.എം.തോമസ്, കെ. ജെ. മാത്യു, പി.എം.ഹനീഫ, പി.വി.സന്തോഷ് കുമാര്‍,ടിറ്റു വര്‍ഗീസ്, സതീഷ് എ.കെ, തങ്കമണി. കെ,സുരേഷ് കോഴിക്കൂടം, അനിത ജയന്‍, രുഗ്മിണി, സുബ്രഹ്മണ്യന്‍ ആനക്കട്ടി, കൃഷ്ണകുമാര്‍ കോഴിക്കൂടം,കാളിദാസന്‍,മൂര്‍ത്തി കടമ്പാ റ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.