അഗളി:ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും നാശം വിത യ്ക്കുന്ന കാട്ടാനകള്‍ അട്ടപ്പാടിയിലെ കിഴക്കന്‍ പ്രദേശങ്ങളിലെ വൈദ്യുതി തൂണുകളേയും വെറുതെ വിടുന്നില്ല.വൈദ്യുതി തൂണു കള്‍ നശിപ്പിക്കുന്നത് കെഎസ്ഇബിയേയും ബുദ്ധിമുട്ടിലാക്കുക യാണ്.
കഴിഞ്ഞ ദിവസം കല്‍മുക്കിയൂരില്‍ കൃഷിയിടത്തിന്റെ വേലി യിലേക്ക് വൈദ്യുതി തൂണുകള്‍ കാട്ടാന ഒടിച്ചിട്ടു.രണ്ട് കാലുകള്‍ കടപുഴക്കി മറിച്ചിട്ടു.വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ആനകള്‍ തോട്ടത്തില്‍ കയറി കപ്പയും പച്ചക്കറിയും മുന്നൂറോളം വാഴയും നശിപ്പിച്ചു.കല്‍മുക്കിയൂരില്‍ ദിനേശന്റെ കൃഷിയിടത്തി ലാണ് കാട്ടാനകളുടെ വിളയാട്ടമുണ്ടായത്.
കിഴക്കന്‍ അട്ടപ്പാടിയില്‍ കെഎസ്ഇബി കോട്ടത്തറ സെക്ഷന്‍ പരി ധിയില്‍ മാത്രം രണ്ട് വര്‍ഷത്തിനിടെ ഒമ്പത് കോണ്‍ക്രീറ്റ് തൂണുകള്‍ കാട്ടാനകള്‍ തകര്‍ത്തിട്ടുണ്ട്.നാലെണ്ണം കടപുഴക്കി. പലയിടങ്ങളി ലും സര്‍വീസ് വയറുകളും വലിച്ച് പൊട്ടിച്ചിട്ടുണ്ട്.ഒരു കോണ്‍ക്രീറ്റ് തൂണുകള്‍ നശിച്ചാല്‍ 9,500 രൂപയോളം കെഎസ്ഇബിക്ക് നഷ്ടമാ കും.കടപുഴകിയതും ചെരിഞ്ഞതുമായവ നിവര്‍ത്താനും മറ്റുമായി വേറെയും ചിലവും വരും.കൃഷിനാശത്തിനെന്ന പോലെ കാട്ടാനക ള്‍ വരുത്തുന്ന നഷ്ടം വനംവകുപ്പില്‍ നിന്നും ഈടാക്കുന്നതിനുള്ള ആലോചനയിലാണ് കെഎസ്ഇബി അധികൃതര്‍
വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനും വൈദ്യുതി വേലി മറി കടക്കുന്നതിനുമായാണ് കാട്ടാനകള്‍ തൂണുകള്‍ മറിച്ചിടുന്നത്.ഇത് കൃഷിയിടങ്ങള്‍ക്ക് ചുറ്റും വൈദ്യുതി വേലിയും തൂക്കുവേലിയുമെ ല്ലാമായി ജീവനും കൃഷിയും സരംക്ഷിക്കാനുള്ള കര്‍ഷകരുടെ ശ്രമ ങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്.