കോട്ടോപ്പാടം: പഞ്ചായത്തിലെ കച്ചേരിപ്പറമ്പില്‍ കാട്ടാനകള്‍ വ്യാപ കമായി കൃഷി നശിപ്പിച്ചു.നാലുശ്ശേരി കണ്ടംഭാഗത്ത് കഴിഞ്ഞ ദിവ സമിറങ്ങിയ കാട്ടാനക്കൂട്ടം നിരവധി പേരുടെ കാര്‍ഷിക വിളകളാ ണ് നശിപ്പിച്ചത്.കാഞ്ഞിരക്കടവന്‍ അഷ്‌റഫ്,നാസര്‍,തോണിപ്പാടത്ത് ശ്രീധരന്‍,കുണ്ടുപള്ളിയാലില്‍ രാധാകൃഷ്ണന്‍,വട്ടത്തൊടി അയ്യപ്പന്‍, വളപ്പില്‍ വീരാന്‍,പൊന്‍പാറ വാപ്പുട്ടി,വളപ്പില്‍ ഉമ്മര്‍,വളപ്പില്‍ മൈ മൂന എന്നിവരുടെ വാഴകള്‍,തെങ്ങുകള്‍,കപ്പ എന്നിവയെല്ലാമാണ് ആനകള്‍ നശിപ്പിച്ചത്.ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ കുലച്ച വാഴകള്‍ നശിച്ചതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി.മലയോര പ്രദേശമായ കച്ചേരിപ്പറമ്പില്‍ കാട്ടാനശല്ല്യം അതിരൂക്ഷമാണ്. ജനവാസ കേന്ദ്രങ്ങളിലേക്കും ഇവയെത്തുന്നതിനാല്‍ ജനജീവിതം ഭീതിയുടെ നിഴലിലാണ്.പരാതിയും പ്രതിഷേധവും കനക്കുമ്പോള്‍ വനപാലകരെത്തി ആനക്കൂട്ടത്തെ തുരത്തി മടങ്ങുകയാണ് പതി വ്.ഫലപ്രദവും കാര്യക്ഷവുമായ പ്രതിരോധ സംവിധാനങ്ങളേ ര്‍പ്പെടുത്തി വന്യജീവികള്‍ നാട്ടിലേക്കിറങ്ങാതിരിക്കാന്‍ നടപടി കള്‍ സ്വീകരിക്കണമെന്ന് കാലങ്ങളായി വനയോര ഗ്രാമവാസികള്‍ മുറവിളി കൂട്ടുന്നുണ്ടെങ്കിലും നടപടികള്‍ ഒന്നുമാകുന്നില്ല. കൃഷി യെടുത്ത് ഉപജീവനം മുന്നോട്ട് കൊണ്ട് പോകാന്‍ വയ്യാത്ത സാഹച ര്യമാണ് മലയോര കര്‍ഷകര്‍ നേരിടുന്നത്.