മണ്ണാര്‍ക്കാട്: ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പിശകില്ലാത്തതും സമ്പൂര്‍ണ്ണവുമായ ഫോട്ടോ പതിപ്പിച്ച വോട്ടര്‍ പട്ടിക പ്രസിദ്ധീ കരിക്കുന്നതിന് സ്‌പെഷ്യല്‍ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടിക്രമം 2022 നവംബര്‍ ഒമ്പത് മുതല്‍ ആരംഭിക്കും.വോട്ടര്‍ പട്ടികയില്‍ പുതിയതായി പേര് ചേര്‍ക്കുന്നതിന് നിലവിലുള്ള യോഗ്യത തീയതിയായ ജനുവരി ഒന്നിന് പുറമേ ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നീ തീയതികള്‍ കൂടി പ്രാബല്യ ത്തില്‍ വരുത്തി ഉത്തരവായി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കു ന്നതിന് നിലവില്‍ 17 വയസ്സ് കഴിഞ്ഞവര്‍ക്കും പ്രസ്തുത യോഗ്യതാ തീയതികളില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കും മുന്‍കൂറായി നവംബര്‍ ഒമ്പത് മുതല്‍ ഫോറം ആറില്‍ അപേക്ഷ നല്‍കാം. ഏപ്രി ല്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന് തീയതികള്‍ 18 വയസ്സ് പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടു ത്തുന്നതാണെന്ന് ഡെപ്യൂട്ടി കലക്ടര്‍(ഇലക്ഷന്‍) അറിയിച്ചു.