അഗളി: മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ പുതൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.തൊഴിലുറപ്പ് സ്ഥലങ്ങ ളില്‍ ഭരണസമിതി അംഗങ്ങള്‍ അക്രമം നടത്തുന്നുവെന്നാരോപിച്ചാ യിരുന്നു സമരം.
പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തി ല്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ പങ്കെടുക്കണമെന്ന മേറ്റിന്റെ നിര്‍ ദേശം പാലിക്കാത്തതിന് മഹിളാ മോര്‍ച്ചാ മണ്ഡലം ജനറല്‍ സെക്ര ട്ടറിയും ആറാം വാര്‍ഡില്‍ താമസക്കാരിയുമായ രങ്കനായകി യെ ഏതാനം പേര്‍ മര്‍ദിച്ചതായി പരാതി ഉണ്ടായിരുന്നു.ഈ സംഭവ ത്തി ല്‍ കേസെടുക്കാതിരിക്കാന്‍ പൊലീസിനെ സ്വാധീനിക്കാന്‍ ശ്രമമു ണ്ടായതായും സമരക്കാര്‍ ആരോപിച്ചു.
സമരം ബിജെപി ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ് ഉദ്ഘാടനം ചെയ്തു.മഹിളാ മോര്‍ച്ചാ മണ്ഡലം പ്രസിഡന്റ് മിനി ജി കുറുപ്പ് അ ധ്യക്ഷയായി.ബിജെപി ജില്ലാ സെക്രട്ടറി ബി.മനോജ്,മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.സത്യഭാമ,എസ്ടി മോര്‍ച്ച സംസ്ഥാന സെക്രട്ടറി വള്ളിമരുതന്‍,ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം സി.സി. മോഹന്‍ദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ശ്രീനിവാസന്‍, രാമസ്വാമി ദേവരാജ്, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി.സിബി എ ന്നിവര്‍ സംസാരിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റുമാരായ സി.തങ്കവേല്‍,ശശി, സെക്ര ട്ടറിമാരായ അരുണ്‍കുമാര്‍, ബിന്ദുരാജ്,സുനിത, പുതൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.സതീഷ്‌കുമാര്‍,ജനറല്‍ സെക്രട്ടറി പി.വി. ഗണേശന്‍, ന്യൂനപക്ഷമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഡൊമിനിക്, പഞ്ചായത്ത് മെമ്പറും എസ് ടി മോര്‍ച്ച മണ്ഡലം പ്രസിഡന്റുമായ അ.രംഗന്‍,ബി.ജെ.പി.അഗളി ഏരിയാ കമ്മിറ്റി പ്രസിഡന്റ് ഗീത, ജനറല്‍ സെക്രട്ടറിയും പഞ്ചായത്ത് മെമ്പറുമായ സെന്തില്‍കുമാര്‍, പഞ്ചായത്ത് മെമ്പര്‍മാരായ ശാന്തി,വി.എം.സുനില്‍ കുമാര്‍, വേലു സ്വാമി എന്നിവര്‍ പ്രതിഷേധമാര്‍ച്ചിന് നേതൃത്വം നല്‍കി.