പാലക്കാട് : അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ വഴി കടന്നുവരുന്ന പാ ലിന്റെ ഗുണമേന്മ പരിശോധന തുടരുമെന്ന് ക്ഷീരവികസന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഓണം സീസണ്‍ പ്രമാണിച്ച് വാളയാറില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഗുണമേന്മ പരിശോധന ലാബ് സജ്ജ മാക്കുമെന്നും ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ അറിയിച്ചു.തമിഴ് നാട്ടില്‍ നിന്ന് ടാങ്കര്‍ലോറിയില്‍ കൊണ്ടുവന്ന 12,750 ലിറ്റര്‍ മായം കലര്‍ന്ന പാല്‍ കഴിഞ്ഞദിവസം ക്ഷീരവികസന വകുപ്പിന്റെ മീ നാക്ഷീപുരം ചെക്ക്‌പോസ്റ്റില്‍ പിടികൂടിയിരുന്നു.പാല്‍ കൂടുതല്‍ പരിശോധനക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയെന്നും പരിശോധന ഫലം വന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും അധി കൃതര്‍ അറിയിച്ചു. മീനാക്ഷീപുരം ചെക്ക്‌പോസ്റ്റില്‍ പിടികൂടിയ പാലില്‍ പ്രാഥമികമായി കൊഴുപ്പ് വര്‍ധിപ്പിക്കാന്‍ ചേര്‍ത്ത യൂറിയ യുടെ അംശം കണ്ടെത്തിയിരുന്നു.