മണ്ണാര്‍ക്കാട്:എറണാകുളത്ത് നടന്ന സംസ്ഥാന മിനി റസ്ലിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂ ളിലെ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണം. 400 വിദ്യാര്‍ഥികള്‍ മത്സ രിച്ചിടത്താണ് മണ്ണാര്‍ക്കാടിന് മികച്ച വിജയം നേടാനായത്.വിഎസ് ശരണ്‍ (62 കിലോഗ്രാം),എം ആദര്‍ശ് (57 കിലോഗ്രാം),മുഹമ്മദ് നിയാസ് (44 കിലോ ഗ്രാം),ശ്യാം പ്രസാദ് (52 കിലോഗ്രാം),വിപി പ്രണവ് (57 കിലോ ഗ്രാം) എന്നിവരാണ് സ്വര്‍ണ നേട്ടത്തിനുടമ കളായത്.വിജയികളെയും കായികാധ്യപകന്‍ വിനയനേയും പരിശീലകന്‍ അനില്‍കുമാര്‍,ഫാസില്‍ എന്നിവരേയും മാനേജ്‌ മെന്റും പിടിഎയും ജീവനക്കാരും അഭിനന്ദിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!