കോട്ടോപ്പാടം: കണ്ടമംഗലം പൊതുവപ്പാടം,മേക്കളപ്പാറ മേഖലകളി ല്‍ കാട്ടാനകള്‍ കൃഷി നശിപ്പിച്ചു.ചെമ്പകശ്ശേരി ബിന്ദു,പള്ളിവാതു ക്കല്‍ ബോബി ചാക്കോ,സോജി പുതുപ്പറമ്പില്‍ എന്നിവരുടെ വാഴ, തെങ്ങ്,കമുക്,ജാതി തുടങ്ങിയ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്. ഓണ വിപണി മുന്നില്‍ കണ്ട് കൃഷിയിറക്കിയ വാഴകളാണ് കാട്ടാന കള്‍ നശിപ്പിച്ചത്.കഴിഞ്ഞ ദിവസമാണ് സംഭവം.സന്ധ്യയോടെ കൃ ഷിയിടത്തിലിറങ്ങിയ ആനകള്‍ പുലര്‍ച്ചെയോടെയാണ് കാട് കയ റിയത്.ഒരു ഇടവേളയ്ക്ക് ശേഷമാണ് കണ്ടമംഗലം, പുറ്റാനിക്കാട്, കുന്തിപ്പാടം,പൊതുവപ്പാടം,മേക്കളപ്പാറ ഭാഗങ്ങളില്‍ കാട്ടാനകളെ ത്തുന്നത്.ജനവാസ കേന്ദ്രത്തിലേക്ക് കാട്ടാനകളെത്തിയതോടെ പ്ര ദേശവാസികള്‍ ഭീതിയിലാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!