മണ്ണാര്‍ക്കാട്: നൂതനാശയങ്ങളെ മികച്ച സംരംഭങ്ങളാക്കി മാറ്റാന്‍ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പിന്തുണാ സംവിധാനവുമായി സര്‍ക്കാര്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി നല്‍കുന്ന ‘ഇന്നൊവേഷന്‍ ഗ്രാന്റ് പദ്ധതി അത്തരത്തിലൊരു സാമ്പത്തിക പിന്തുണാ സംവി ധാനമാണ്. ഇതിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 20 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും. അറിവും നൈപുണ്യവും കൈമുതലായ വിജ്ഞാന സമ്പദ് വ്യവസ്ഥയായി കേരളത്തെ മാറ്റിത്തീര്‍ക്കാനുള്ള സര്‍ക്കാരിന്റെ വിവിധ നടപടികളുടെ ഭാഗമായാണ് ഈ പദ്ധതി. പ്രാരംഭഘട്ടത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന സാമ്പത്തിക പ്രതി സന്ധി പരിഹരിക്കാനും ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യ മിടുന്നു.
നൂതനാശയങ്ങളെ സംരംഭങ്ങളായി വളര്‍ത്താനും അവ വഴിയുണ്ടാ കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്താനും ഈ ഗ്രാന്റ് ഉപകരിക്കും. വനിതകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും അവരുടെ ആശയത്തെ മികച്ച സംരംഭങ്ങളാക്കി രൂപപ്പെടുത്തുന്ന തിന് പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. സാധുതയുള്ള നൂതനാശയ ങ്ങളുമായി സമീപിക്കുന്ന ഏതൊരു സംരംഭകനും സര്‍ക്കാര്‍ പിന്തു ണ ഉറപ്പുവരുത്തും. അപേക്ഷകര്‍ സാങ്കേതിക വൈദഗ്ധ്യമുള്ള വരാണമെന്ന് യാതൊരു നിര്‍ബന്ധവും സര്‍ക്കാരിനോ സ്റ്റാര്‍ട്ടപ്പ് മിഷനോ ഇല്ല.കഴിഞ്ഞ വര്‍ഷം 183 ഓളം നൂതന ആശയങ്ങള്‍ക്കായി 8.5 കോടിയോളം രൂപയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സാങ്ഷന്‍ ചെയ്തത്. അതില്‍ 5 കോടിയോളം രൂപ വിതരണം ചെയ്തുകഴിഞ്ഞു. കേരള ത്തില്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് വഴി ഉയര്‍ന്നുവന്ന ഭൂരിഭാഗം സ്റ്റാര്‍ട്ടപ്പുകളും ഗവണ്‍മെന്റിന്റെ ഇന്നൊവേഷന്‍ ഗ്രാന്റ് ലഭ്യമായവരാണ്.ആര്‍ജവത്തോടെ നടപ്പിലാക്കി വരുന്ന ഇത്തരം പദ്ധതികള്‍ വഴി 3,900 ഓളം സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തിക്കൊണ്ടു വരാ ന്‍ സാധിച്ചു. 2026 ഓടെ 15,000 സ്റ്റാര്‍ട്ടപ്പുകള്‍ കൂടിയാരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ വലിയ കുതിപ്പ് സൃഷ്ടിക്കാന്‍ സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.