മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇതുവരെ ആകെ 46,08,092 ഒന്ന്, രണ്ട്, മൂന്ന് ഡോസ് കോവിഡ് 19 പ്രതിരോധ വാക്‌സിനുകള്‍ നല്‍കി യതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ 23,42,356 ഒന്നാം ഡോസും 20,33,676 രണ്ടാം ഡോസും 2,32,060 മൂന്നാം ഡോസും ഉള്‍പ്പെടുന്നു. ഇതോടെ 86.5 ശതമാനം പേര്‍ ജില്ലയില്‍ ഇരുഡോസ് വാക്‌സിനുകളും സ്വീകരിച്ചു. 10.8 ശതമാനം പേര്‍ക്ക് ബൂസ്റ്റര്‍ ഡോ സ് വാക്‌സിനും ലഭ്യമായി.
18 വയസിന് മുകളിലുള്ളവരില്‍ 83.4 ശതമാനം (14,27,591) പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും 65,464 പേര്‍ക്ക് മൂന്നാം ഡോസും ലഭ്യമാ യതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഒന്ന്, രണ്ട്, മൂന്ന് ഡോസ് വാക്‌സിനുകള്‍ സ്വീകരിച്ചവരില്‍ 39,20,623 പേര്‍ കോവിഷി ല്‍ഡും 5,85,005 പേര്‍ കൊവാക്‌സിനും 2864 പേര്‍ സ്പുട്‌നിക് വി യും 99466 പേര്‍ കോര്‍ബിവാക്സിനും 134 പേര്‍ കോവോവാക്സിനുമാണ് സ്വീകരിച്ചത്.
12-14 വരെ പ്രായപരിധിയിലുള്ളവരില്‍ 64,330 പേര്‍ ഒന്നാം ഡോസും 35,218 രണ്ടാം ഡോസും കുത്തിവെപ്പെടുത്തു. 15-17 വരെ പ്രായപരി ധിയിലുള്ളരില്‍ 1,19,754 പേര്‍ ഒന്നാം ഡോസും 90,278 പേര്‍ ഒന്ന്, രണ്ട് ഡോസുകളും സ്വീകരിച്ചു. 18-59 വരെ പ്രായ പരിധിയിലുള്ള 17,11, 320 പേരാണ് ജില്ലയില്‍ ഉള്ളത്. ഇതില്‍ 96 ശതമാനം (16,35,557) പേര്‍ ഒന്നാം ഡോസും 83.4 ശതമാനം (14,27,591) പേര്‍ ഒന്ന്, രണ്ട് ഡോസു കളും 65,464 പേര്‍ മൂന്നാം ഡോസും സ്വീകരിച്ചു. 60ന് മുകളില്‍ പ്രാ യമുള്ള 102 ശതമാനം (4,39,941) പേര്‍ ഒന്നാം ഡോസും 93.5 ശതമാനം (4,02,962) പേര്‍ ഒന്ന്, രണ്ട് ഡോസുകളും 30.3 ശതമാനം (1,30,501) പേര്‍ മൂന്നാം ഡോസും സ്വീകരിച്ചിട്ടുണ്ട്.