മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ 12 പ്രതികളുടെ ജാമ്യം മണ്ണാര്‍ക്കാട് കോടതി റദ്ദാക്കി.കോടതിയില്‍ ഹാജരായ നാലാം പ്രതി അനീഷ്,ഏഴാം പ്രതി സിദ്ദീഖ്,15-ാം പ്രതി ബിജു എന്നിവരെ റിമാന്‍ഡ് ചെയ്തു.മറ്റുള്ള ഒമ്പത് പേര്‍ക്കെതിരെ വാറന്റ് പുറപ്പെടു വിച്ചു.മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി കെഎം രതീഷ് കുമാറാണ് ജാമ്യം റദ്ദാക്കിയത്.കേസ് അട്ടിമറിക്കു ന്നതിന് പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന പ്രൊസി ക്യൂഷന് ഹര്‍ജിയിലാണ് നടപടി.ഹൈക്കോടതി ജാമ്യം അനുവദിച്ച 12 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രൊസിക്യൂഷന്റെ ആവശ്യം.അടുത്തിടെ കേസിലെ 13 സാക്ഷികള്‍ കൂറുമാറിയി രുന്നു.