മണ്ണാര്‍ക്കാട്: ഈ വര്‍ഷത്തെ സൗജന്യ ഓണക്കിറ്റ് വിതരണം എല്ലാ റേഷന്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്കുമായി ആഗസ്റ്റ് 23 മുതല്‍ സെ പ്റ്റംബര്‍ 7 വരെ നടക്കും.സംസ്ഥാനത്തെ 1400 ല്‍പരം പാക്കിംഗ് കേന്ദ്രങ്ങളില്‍ കിറ്റ് തയ്യാറാക്കല്‍ അതിവേഗം പൂര്‍ത്തിയാകുകയാ ണ്.ആഗസ്റ്റ് 23, 24 തീയതികളില്‍ എ.എ.വൈ (മഞ്ഞ കാര്‍ഡ്) കാര്‍ഡ് ഉടമകള്‍ക്കും 25, 26, 27 തീയതികളില്‍ പി.എച്ച്.എച്ച് (പിങ്ക്) കാര്‍ഡു കാര്‍ക്കും 29, 30, 31 തീയതികളില്‍ എന്‍.പി.എസ് (നീല) കാര്‍ഡുകാര്‍ ക്കും സെപ്റ്റംബര്‍ 1, 2, 3 തീയ്യതികളില്‍ എന്‍.പി.എന്‍.എസ് (വെള്ള) കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകളില്‍ നിന്ന് കിറ്റ് വാങ്ങാം.ഈ ദിവസങ്ങളില്‍ കിറ്റ് വാങ്ങാന്‍ സാധിക്കാത്ത എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ട കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ 4 മുതല്‍ 7 വരെ വാങ്ങാം. സെപ്റ്റംബര്‍ ഏഴിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ല.
87 ലക്ഷം റേഷന്‍ കാര്‍ഡ് ഉപഭോക്താക്കള്‍ കിറ്റ് കൈപ്പറ്റുമെന്നാണ് കണക്കാക്കുന്നത്. 425 കോടി രൂപ ഓണക്കിറ്റിനായി സര്‍ക്കാര്‍ വക യിരുത്തിയിട്ടുണ്ട്.സംസ്ഥാനത്തെ 890 ക്ഷേമസ്ഥാപനങ്ങളിലെ 37, 634 പേര്‍ക്കുള്ള കിറ്റ് വിതരണവും ഒപ്പം നടക്കും. ഇവര്‍ക്കുള്ള കിറ്റു കള്‍ വാതില്‍പ്പടിയായി വിതരണം ചെയ്യും. കേരളത്തിലെ 119 ആദിവാസി ഊരുകളിലും കിറ്റ് വീട്ടുപടിക്കല്‍ എത്തിക്കും.500 ഗ്രാം വീതം വെളിച്ചെണ്ണ, ഉണക്കലരി, ചെറുപയര്‍, 250 ഗ്രാം തുവരപരിപ്പ്, 100 ഗ്രാം വീതം മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, തേയില, ശര്‍ക്കരവരട്ടി /ചിപ്‌സ്, ഒരു കിലോ വീതം പഞ്ചസാര, പൊടിയുപ്പ്, 50 ഗ്രാം വീതം കശുവണ്ടിപ്പരിപ്പ്, നെയ്യ്, 20 ഗ്രാം ഏലയ്ക്ക, ഒരു തുണിസഞ്ചി എന്നിങ്ങനെ 14 ഇനങ്ങളാണ് കിറ്റിലുള്ളത്.
ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 26 ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവന ന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നിര്‍വഹിക്കും. ജില്ലാ കേന്ദ്രങ്ങളിലെ ഉദ്ഘാടനം ആഗസ്റ്റ് 27 നും 28 നുമായിരിക്കും. ഓണത്തോടനുബന്ധിച്ച് മഞ്ഞ കാര്‍ഡുടമകള്‍ക്ക് സ്‌പെഷ്യലായി 21 രൂപ നിരക്കില്‍ ഒരു കിലോ പഞ്ചസാരയും കിലോക്ക് 10.90 രൂപ നിരക്കില്‍10 കിലോ അരിയും (5 കിലോ വീതം പച്ചരിയും പുഴുക്കലരിയും) ലഭ്യമാക്കുന്നുണ്ട്.