മണ്ണാര്‍ക്കാട്: എം.ഇ.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്. എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് സ്വാതന്ത്ര്യാമൃതം – 2022 സമാപിച്ചു. സമാപന സമ്മേളനം മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജിങ് കമ്മിറ്റി സെക്രട്ടറി കെ.പി അക്ബര്‍ അധ്യക്ഷത വഹിച്ചു. ബെസ്റ്റ് വോളണ്ടിയര്‍മാക്കു ള്ള അവാര്‍ഡുകള്‍ പി.ടി.എ പ്രസിഡന്റ് റഷീദ് മുത്തനില്‍ വിതര ണം ചെയ്തു. പ്രധാനാധ്യാപിക ആയിഷാബി, സ്റ്റാഫ് സെക്രട്ടറി അബ്ദു റസാഖ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ യൂസഫ് അലി തുടങ്ങി യവര്‍ സംബന്ധിച്ചു.പ്രിന്‍സിപ്പല്‍ കെ.കെ നജ്മുദ്ദീന്‍ സ്വാഗതവും ക്യാമ്പ് ലീഡര്‍ ആയിഷ ജുമാന നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!