ഷോളയൂര്‍: കുടുംബാരോഗ്യ കേന്ദ്രത്തിലുള്ള ന്യൂട്രീഷന്‍ റീഹാബി ലിറ്റേഷന്‍ സെന്ററിലെ (എന്‍.ആര്‍.സി.) കുട്ടികള്‍ക്ക് പോഷകാഹാ രമുള്ള ഭക്ഷണം ലഭ്യമാക്കുന്നതിനായി ജൈവ പച്ചക്കറി കൃഷി ഒരു ക്കി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം. സെന്ററില്‍ ഡോക്ടറുടെ നിരീക്ഷണത്തില്‍ കഴിയുന്ന പോഷകാഹാര കുറവുള്ള കുട്ടികള്‍ ക്കായി കൃഷിഭവനുമായി സഹകരിച്ചാണ് പച്ചക്കറി കൃഷി ആരംഭി ച്ചത്. ആറുമാസം മുതല്‍ അഞ്ചു വയസുവരെയുള്ള ഇരുപതോളം കുട്ടികളാണ് എന്‍.ആര്‍.സി. സെന്ററില്‍ കഴിയുന്നത്. 15 മുതല്‍ 21 ദിവസം വരെ കുട്ടികളെ നിരീക്ഷണത്തില്‍ വച്ച് പോഷകാഹാരം നല്‍കി പോഷകാഹാരകുറവ് പരിഹരിക്കുകയാണ് ലക്ഷ്യം. ചീര, തക്കാളി, മുളക്, കാബേജ്, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളാ ണ് ഉത്പാദിപ്പിക്കുന്നത്.